കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാര്‍ഥിനിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
രണ്ടാം വര്‍ഷം എല്‍എല്‍ബി വിദ്യാര്‍ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ മൗസ മെഹ്റിസിനെയാണ്(21) മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കോവൂര്‍ ബൈപ്പാസിന് സമീപത്ത് ഇവര്‍ പെയിങ്ങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥിനി മുറിയില്‍ എത്തിയപ്പോള്‍ മൗസയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ചേവായൂര്‍ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമല്ല.ലോ കോളേജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍ അന്വേഷണം,
0
ചൊവ്വാഴ്ച, ഫെബ്രുവരി 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.