ആഭ്യന്തര കലഹം രൂക്ഷം: പ്രധാന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചി ഹൈക്കമാൻഡ്; സംസ്ഥാന കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ നിര്‍ണായക ഇടപെടല്‍

ദില്ലി: സംസ്ഥാന കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ നിർണായക ഇടപെടലുമായി ഹൈക്കമാൻഡ്. പ്രധാന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്.

കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമടക്കം വെളളിയാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കും. തരൂർ വിവാദവും പുനസംഘടനയും സംഘടനാ പ്രശ്നങ്ങളും ചർച്ചയാകും. അതേസമയം, അനുനയനീക്കവുമായി ശശി തരൂരിനെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിളിച്ചിരുന്നു.
അവഗണനയില്‍ അതൃപ്തി പ്രകടിപ്പിച്ച തരൂരിനോട് പരാതികള്‍ ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതായാണ് വിവരം. നോ കമന്‍റ്സ് പ്രതികരണം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. തരൂരിന് വീഴ്ച പറ്റിയെന്ന് ആര്‍എസ്‌എപി വിമര്‍ശിച്ചു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഒന്നടങ്കം അമര്‍ഷമുളളതിനിടെയാണ് കെപിസിസി അധ്യക്ഷൻ ശശി തരൂരിനെ വിളിച്ചത്. എടുത്ത് ചാടി പ്രതികരിക്കുതെന്ന് തരൂരിനോട് സുധാകരൻ ആവശ്യപ്പെട്ടു. 

കോണ്‍ഗ്രസ് തിരിച്ചു വരവിന്‍റെ പാതയിലാണ്. ഇതിനിടയടിലുണ്ടാകുന്ന ഇത്തരം വിവാദങ്ങള്‍ തരൂരിന്‍റെ പൊതു സമ്മതിക്ക് തന്നെ ദോഷം ചെയ്യും.

പാര്‍ട്ടിക്കെതിരെ പറഞ്ഞാല്‍ അണികള്‍ ഉള്‍ക്കൊള്ളില്ല. തരൂരിനെ ഒപ്പം നിര്‍ത്തണമെന്ന് അഭിപ്രായമുള്ള സുധാകരൻ പരാതികള്‍ പരിഗണിക്കാമെന്ന് തരൂരിനെ അറിയിച്ചെന്നാണ് വിവരം. 

അതേസമയം, നോ കമന്‍റസ് പ്രതികരണം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. ഐക്യാഹ്വാനവുമായി രമേശ് ചെന്നിത്തലയും ഗൗരവമുള്ള വിഷയമല്ലെന്ന് പറഞ്ഞ് കെ മുരളീധരനും വിവാദത്തെ അവഗണിച്ചു. തന്നെ ഉയര്‍ത്തിക്കാട്ടണമെന്ന് അഭിപ്രായം ഘടകക്ഷികള്‍ക്കുമുണ്ടെന്ന് തരൂര്‍ പറയുമ്പോഴാണ് വിവാദ പ്രസ്താവനകളെ ആര്‍എസ്പി വിമര്‍ശിക്കുന്നത്.

തരൂരിനെ പറഞ്ഞു വിടരുതെന്ന് അഭിപ്രായമുള്ള കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമമെന്ന് പറയുന്നില്ല. ദേശീയ തലത്തില്‍ കൂടുതല്‍ റോള്‍ കൊടുക്കണമെന്ന് മാത്രമാണ് അവരുടെയും പക്ഷം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !