കോട്ടയം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണവും കൃഷിനശീകരണവും സംസ്ഥാന സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
മനുഷ്യർ വന്യജീവി ആക്രമണത്തിൽ മരിക്കാതിരിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നും വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷികവിളകൾക്ക് സംസ്ഥാന സർക്കാർ നഷ്ടം നൽകാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരള കോൺഗ്രസ് ഡെമോക്രറ്റിക്ക് ഏകദിന സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കേരളാ കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ ഡോ.ദിനേശ് കർത്താ അദ്ധ്യക്ഷത വഹിച്ചു. സംഘടന ചുമതലയുള്ള സംസ്ഥാന വൈസ് ചെയർമാൻ പ്രഫ. ബാലു ജി വെള്ളിക്കര മുഖ്യ പ്രസംഗം നടത്തി.സംസ്ഥാന ഓഫിസ് ചാർജ് ജനറൽ സെക്രട്ടറി ലൗജിൻ മാളിയേക്കൽ, മോഹൻദാസ് ആമ്പലാറ്റിൽ, ജോയി സി.കാപ്പൻ, ശിവപ്രസാദ് ഇരവിമംഗലം, ജോണി കോട്ടയം, സുമേഷ് നായർ, ഉണ്ണികൃഷ്ണൻ, അഡ്വ.രാജേഷ് പുളിയനേത്ത്, രാജേഷ് ഉമ്മൻ കോശി,
ഗണേഷ് ഏറ്റുമാനൂർ, രശ്മി എം.ആർ, അഡ്വ. ഷൈജു കോശി, ജോജോ പനക്കൽ, ഷാജു മാഞ്ഞില, ബാലകൃഷ്ണൻ, അഡ്വ. മഞ്ചു കെ.നായർ , ജേക്കബ് മേലേടത്ത്, ജോഷി കൈതവളപ്പിൽ, വിനോദ് പൂങ്കുന്നം, ബിജു മാധവൻ, ആർ.സനൽകുമാർ, രമ പോത്തൻകോട്, രാധക്യഷ്ണൻ ഗുരുവായൂർ, സന്തോഷ് മൂക്കിലിക്കാട്ട്, സന്തോഷ് വി.കെ, കുളത്തുപ്പുഴ മാധവൻ പിള്ള, രവിന്ദ്രൻ നായർ പോത്തൻകോട്,
കൃഷ്ണകുമാർ, സാബു കല്ലാച്ചേരിൽ, സിബി പാണ്ടിയാമ്മക്കൽ, ഷാജി തെള്ളകം, ബെന്നിനൈനാൻ, രജിതാ ബെന്നി ,കെ.എം. കുര്യൻ, സി.എം. ജേക്കബ്,തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ച് മാസത്തിൽ ജില്ലാ കൺവൻഷനുകളും , മെയ് 31 ന് സംസ്ഥാന സമ്മേളവും കോട്ടയത്ത് നടത്താനും യോഗം തിരുമാനിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.