സർവ്വ പ്രപഞ്ചത്തേയും കടഞ്ഞെടുത്ത സത്തയാണ് പഞ്ചാക്ഷര മന്ത്രമെന്ന് യുവ പ്രഭാഷകനായ രാഹുൽ അഭിപ്രായപ്പെട്ടു.
അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന അതിരുദ്രയജ്ഞത്തിൻ്റെ ഭാഗമായി കേളപ്പജി നഗറിൽ നടക്കുന്ന പ്രഭാഷണ പരമ്പരയിൽ പഞ്ചാക്ഷര മാഹാത്മ്യത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശിവപുരണത്തിലെവായവീയസംഹിത 12, 13, 14 അധ്യായങ്ങളിലായാണ് പഞ്ചാക്ഷരീ മാഹാത്മ്യത്തെ കുറിച്ച് പ്രതിപാദിക്കുന്നത്.ദുഃഖത്തിനെ ഇല്ലാതാക്കുന്നവനാണ് രുദ്രൻ.ശ്രീകൃഷ്ണനും ഉപമന്യുവും തമ്മിലുള്ള സംവാദം രൂപത്തിലും, ശിവൻ പാർവ്വതിക്ക് ഉപദേശിക്കുന്ന രൂപത്തിലുമാണ് പ്രതിപാദിക്കുന്നത്. സർവ്വ പ്രപഞ്ചത്തേയും കടഞ്ഞെടുത്ത സത്തയാണ് പഞ്ചാക്ഷരം.ശിവനെ ശക്തിയിൽ നിന്നോ ശക്തിയെ നാരായണനിൽ നിന്നോ മാറ്റി എടുക്കാനാകില്ല.
ശിവനിൽ നിന്ന് ഉണ്ടായതാണ് പ്രപഞ്ചം. ഭഗവാൻ തന്നെയാണ് പഞ്ചാക്ഷരി . ഭഗവാന് ഭേദഭാവങ്ങളില്ല. ഭഗവാൻ അഗ്നിയെപ്പോലെ എല്ലാത്തിലേയും പവിത്രീകരിക്കുന്നു. കർമ്മങ്ങൾ ഈശ്വരാർപ്പണമായി ചെയ്യണം. അല്ലാതുള്ള കർമ്മങ്ങൾ എല്ലാം നിരർത്ഥമാകും. അധർമ്മം വിളയാടുന്ന കലികാലത്തിൽ ഈശ്വരസാക്ഷാത്കാരത്തിനുള്ള മഹാമന്ത്രമാണ് പഞ്ചാക്ഷരി.വെള്ളത്താമരയിലിരിക്കുന്ന ഇരു കൈകളിലും താമരയേന്തിയ അഭയവരദമുദ്രകളോടു കൂടി ചന്ദ്രക്കലയണിഞ്ഞദേവീ സ്വരൂപമായാണ് ശിവൻ പാർവ്വതിക്ക് പഞ്ചാക്ഷരി മന്ത്രത്തെ വിവരിക്കുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.