ആവശ്യമുള്ള കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്ന് എംഎല്‍എ; ഇഷ്ടമുളളത് പറയുമെന്ന് പിസി ജോര്‍ജ്; പൊതുവേദിയില്‍ കൊമ്പ് കോർത്ത് നേതാക്കൾ ,

കോട്ടയം: പൊതുവേദിയില്‍ പരസ്പരം ഏറ്റുമുട്ടി ബിജെപി നേതാവ് പി സി ജോർജും പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും.

പൂഞ്ഞാര്‍ തെക്കേക്കരയില്‍ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാട ചടങ്ങിനിടെയായിരുന്നു സംഭവം. കോട്ടയം മുണ്ടക്കയത്ത് സർക്കാർ ആശുപത്രി അനുവദിക്കാൻ നടത്തിയ ശ്രമങ്ങളെ കുറിച്ച്‌ പിസി ജോർജ് പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയത്. 

പി സി ജോർജ് വിഷയം ഉന്നയിച്ചപ്പോള്‍ ഇവിടെ ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നായിരുന്നു എംഎല്‍എ പറഞ്ഞത്. തനിക്ക് ഇഷ്ടമുള്ളത് പറയും എന്നായിരുന്നു ഇതിന് പി സി ജോർജ് നല്‍കിയ മറുപടി.

വേദിയില്‍ എഴുന്നേറ്റ് നിന്നായിരുന്നു ഇരുവരും കൊമ്പ് കോർത്തത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും വേദിയിലുണ്ടായിരുന്നു. ഒടുവില്‍ സംഘാടകരെത്തിയാണ് ഇരുവരെയും അനുനയിപ്പിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !