ഏറെ പ്രതിസന്ധികള്‍ക്കൊടുവിൽ ബിഎസ്എന്‍എല്‍ ലാഭത്തില്‍; വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനിയുടെ ലാഭം 262 കോടി രൂപ

ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 17 വര്‍ഷത്തിന് ശേഷം ലാഭത്തില്‍. 262 കോടി രൂപയാണ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനിയുടെ ലാഭം. നവീകരണം, നെറ്റ്‌വര്‍ക്ക് വിപുലീകരണം തുടങ്ങിയവയ്ക്ക് പിന്നാലെ വരുമാനം ഉയര്‍ന്നതും ചെലവ് കുറയ്ക്കല്‍ നടപടികളുമാണ് ലാഭം നേടാന്‍ കാരണമായത്. ഏറെ പ്രതിസന്ധികള്‍ക്കൊടുവിലാണ് ബിഎസ്എന്‍എല്ലിന്റെ നേട്ടം.

2007-ന് ശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു നേട്ടം ബിഎസ്എന്‍എല്‍ രേഖപ്പെടുത്തുന്നത്. ബിഎസ്എന്‍എല്ലിനെ സംബന്ധിച്ച് നിര്‍ണായകമായ വഴിത്തിരിവാണിതെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.


2024 ജൂണില്‍ കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണം 8.4 കോടിയായിരുന്നത് 2024 ഡിസംബറില്‍ 9 കോടിയായി വര്‍ധിച്ചു. മാര്‍ച്ച് 31ന് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ വരുമാന വളര്‍ച്ച 20 ശതമാനം കവിയുമെന്നാണ് പ്രതീക്ഷ.
ബിഎസ്എന്‍എല്ലിന്റെ മൊബിലിറ്റി സേവന വരുമാനം 15 ശതമാനം വര്‍ദ്ധിച്ചു. ഫൈബര്‍ ടു ദി ഹോം വരുമാനവും 18 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !