കൊല്ലം: നാട്ടാനകളുടെ ഏക്കത്തുകയില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കടത്തിവെട്ടി തൃക്കടവൂർ ശിവരാജു. ചീരംകുളം പൂരത്തിനാണ് തൃക്കടവൂർ ശിവരാജുവിന് റെക്കോർഡ് ഏക്കത്തുക.
13,55,559 രൂപയ്ക്കാണ് ചൈതന്യം കമ്മറ്റി ലേലത്തില്‍ വിളിച്ചത്. ചാലിശ്ശേരി പൂരത്തിന് 13 ലക്ഷം രൂപയ്ക്കാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ലേലത്തില്‍ വിളിച്ചിരുന്നത്. നിലവില്‍ കേരളത്തിലെ ഏറ്റവും ഉയർന്ന ലേലത്തുകയാണ് തൃക്കടവൂർ ശിവരാജുവിന്. കേരളത്തിലെ നാട്ടാനകളില്‍ ലക്ഷണമൊത്ത ആനകളില്‍ ഒന്നാമനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൻ്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏറ്റവും ഉയരവും തലയെടുപ്പുമുള്ള കൊമ്പനാണ് തൃക്കടവൂർ ശിവരാജു. 312 സെന്റിമീറ്റർ നീളമുണ്ട് തൃക്കടവൂർ ശിവരാജുവിന്. കൊല്ലം ജില്ലയില തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിലെ ആനയാണ് തൃക്കടവൂർ ശിവരാജു. രണ്ടര ലക്ഷം രൂപയിലാണ് ശിവരാജുവിന്റെ ഏക്കത്തുക തുടങ്ങുക. ഗജരാജ ആദരവിന്റെ ഭാഗമായി ദേവസ്വം ബോർഡ് ഗജരാജരത്നം പട്ടം നല്‍കിയിരുന്നു. 10 അടി 2ഇഞ്ച് ഉയരമുള്ള ശിവരാജു കേരളത്തിലെ ഉത്സവങ്ങളിലെ നിറ സാന്നിധ്യമാണ്.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കടത്തിവെട്ടി ഗജരാജരത്നം തൃക്കടവൂര്‍ ശിവരാജു റെക്കോര്‍ഡ്,
0
ശനിയാഴ്ച, ഫെബ്രുവരി 08, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.