കായംകുളം: റോഡരികില്‍ പഴവർഗ്ഗങ്ങള്‍ വില്‍ക്കാനായി എത്തിയ തമിഴ് ദമ്പതികളെ കബളിപ്പിച്ച വാൻ യാത്രികർക്കായി അന്വേഷണം തുടങ്ങി.
കായംകുളം -തിരുവല്ല സംസ്ഥാന പാതയില്‍ തീർത്ഥം പൊഴിച്ചാലുമ്മൂട് ജംഗ്ഷന് സമീപം കച്ചവടം ചെയ്തിരുന്ന ശങ്കർ -ശെല്‍വി ദമ്പതികളാണ് തട്ടിപ്പിനിരയായത്. വാനില്‍ എത്തിയ യുവാക്കള്‍ ഇവരില്‍ നിന്ന് 1800 രൂപയുടെ പഴവർഗങ്ങള്‍ വാങ്ങിയ ശേഷം പണം നല്‍കാതെ മുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഒമ്നി വാനില്‍ നിന്നും ഇറങ്ങാതെ സാധനങ്ങള്‍ വാങ്ങിയ സംഘം പണം ഗൂഗിള്‍ പേ വഴി നല്‍കാമെന്ന് അറിയിച്ചു. തുടർന്ന് സ്കാനർ എടുക്കാനായി തിരിയവെ യുവാക്കള്‍ വാനുമായി കടന്നു കളയുകയായിരുന്നു.തങ്ങളുടെ മൂന്നു ദിവസത്തെ അധ്വാനമാണ് നഷ്ടമായതെന്ന് ഇവർ പറഞ്ഞു. കായംകുളം പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വഷണം ആരംഭിച്ചിട്ടുണ്ട്.ഒമ്നി വാനിലെത്തി, 1800 രൂപയുടെ ഫ്രൂട്ട്സ് വാങ്ങി പണം നല്‍കാതെ മുങ്ങി; തമിഴ് ദമ്പതികളെ കബളിപ്പിച്ചവര്‍ക്കായി അന്വേഷണം,
0
തിങ്കളാഴ്ച, ഫെബ്രുവരി 10, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.