പോത്തുകല്‍: ക്രിക്കറ്റ് കളിക്കിടെ മൈതാനത്ത് കുഴഞ്ഞുവീണ് യുവാവ് മരിച്ചു. വളാഞ്ചേരി കരേക്കാട് ചേനാടന്‍ കുളമ്പില്‍ സ്വദേശി പരേതനായ വട്ടപ്പറമ്പില്‍ കോയാമുവിന്റെ മകന് അബ്ദുമനാഫ് (33) ആണ് മരിച്ചത്.
പത്തുവര്‍ഷത്തിലധികമായി പോത്തുകല്‍ ടൗണിലെ കെആര്‍ മൊബൈല്‍സില്‍ ജോലി ചെയ്തുവരികയാണ് മനാഫ്.ഉച്ചക്ക് 12.30 ഓടെ പോത്തുകല്‍ പന്നിച്ചാല്‍ മൈതാനത്ത് കളിക്കുന്നതിനിടെയാണ് മനാഫ് കുഴഞ്ഞുവീണത്. ഉടന്‍ സുഹൃത്തുക്കള്‍ പോത്തുകല്ലിലും തുടര്‍ന്ന് ചുങ്കത്തറയിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: തസ്നി. മകന്: ഐമന്. മാതാവ്: ബിരിയാമു. സഹോദരങ്ങള്‍: മജീദ്, ഫൈസല്‍, ഹബീബ്, ഹൈറുന്നീസ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.