ജമ്മു കശ്മീർ അതിർത്തിയില്‍ സുരക്ഷാ വർദ്ധിപ്പിച്ച് ഇന്ത്യൻ സൈന്യം. തുടർച്ചയായി അതിർത്തിയില്‍ പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ട് , ഇതിന് തക്കമായ മറുപടി ഇന്ത്യൻ സൈന്യം നല്‍കുന്നുമുണ്ട്.
കഴിഞ്ഞ ദിവസം കശ്മീരിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച ഏഴ് ഭീകരരെയാണ് ഏറ്റുമുട്ടലിലൂടെ സുരക്ഷാ സേന വധിച്ചത്.ഇതില്‍ പാക് പട്ടാളക്കാരും ഉള്‍പ്പെടുന്നുണ്ടെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയായിരുന്നു സംഭവം. പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറിലെ നിയന്ത്രണ രേഖ വഴിയായിരുന്നു ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. സംഭവ സമയം ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഇവരുടെ ശ്രദ്ധ നുഴഞ്ഞുകയറുന്നവരില്‍ പതിയുകയായിരുന്നു.
ഉടനെ ഇവരെ സുരക്ഷാ സേന വളഞ്ഞു. ഇതോടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലിന് പിന്നാലെ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.ഇവരില്‍ അഞ്ച് പേർ പാക് സ്വദേശികളാണ്. എന്നാല്‍ ബാക്കി രണ്ട് പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിലുള്ളവർ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാക് സ്വദേശികള്‍ അല്‍ ബദാർ എന്ന ഭീകര സംഘടനയിലെ അംഗങ്ങള്‍ ആണെന്നാണ് വിവരം.
പാകിസ്താൻ കശ്മീർ ഐക്യദാർഢ്യദിനമായി ആചരിക്കുന്ന ദിനമാണ് ഫെബ്രുവരി 5. ഈ ദിനത്തില്‍ കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ നടത്താനായിരുന്നു ഇവരുടെ പദ്ധതി എന്നാണ് വിലയിരുത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.