പായയില്‍ കെട്ടിയ നിലയില്‍ മൂലമറ്റത്ത് അജ്ഞാത മൃതദേഹം, കൊലപാതകമെന്ന് സംശയം,

ഇടുക്കി: മൂലമറ്റത്ത് പായയില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്.

മൂലമാറ്റത്തെ തേക്കിൻ കാട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് സംഘം പരിശോധന തുടരുകയാണ്.

രാവിലെ സമീപത്തെ നാട്ടുകാരാണ് പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കോട്ടയം മേലുകാവ് സ്റ്റേഷൻ പരിധിയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട മിസ്സിംഗ് കേസുമായി ബന്ധപ്പെട്ടയാളാണിതെന്നാണ് പൊലീസിന്റെ സംശയം. കാണാതായ വ്യക്തി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിദഗ്ധ സംഘമെത്തി ശാസ്ത്രീയ പരിശോധന നടത്തിയാലേ മൃതദേഹത്തിന്റെ പഴക്കം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരികയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !