കൊച്ചി: വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പീഡന പരാതിയില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. മേക്കപ്പ് ആര്‍ടിസ്റ്റ് ആയ രുചിത് മോന് എന്നയാളെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2021ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാക്കനാട്ടെ ഫ്ളാറ്റില്‍ വെച്ച് രുചിത് മോന് പീഡിപ്പിച്ചു എന്നതാണ് പരാതി.ഇയാള്‍ക്കെതിരെ തൃശൂരിലും ഒരു കേസുണ്ട്. തൃക്കാക്കര പൊലീസ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടതിന് രുചിതിനെ ഫെഫ്കയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഓണ്‍ലൈനായി അടിയന്തരയോഗം ചേര്‍ന്ന ശേഷമായിരുന്നു നടപടി. കുറ്റവിമുക്തനാകുന്നത് വരെ സസ്പെന്‍ഷനെന്ന് ഫെഫ്ക അറിയിച്ചു.സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു, ചീഫ് മേക്കപ്പ് ആര്‍ടിസ്റ്റ് റിമാന്‍ഡില്‍
0
ഞായറാഴ്ച, ഫെബ്രുവരി 02, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.