ഹൈദരാബാദ്: ക്ഷേത്രാചാരങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചു.
ഉത്സവങ്ങളിലും ആചാരങ്ങളിലും പങ്കെടുക്കുന്നതിനൊപ്പം അഹിന്ദുക്കളുടെ മതപരമായ പ്രവർത്തനങ്ങളിലും പങ്കെടുത്തുവെന്നാരോപിച്ചാണ് നടപടി സ്വീകരിച്ചത്. ടിടിഡി ചെയർമാൻ ബിആർ നായിഡുവാണ് നടപടിക്ക് നിർദേശം നല്‍കിയത്. ജീവനക്കാർക്ക് മറ്റ് സർക്കാർ വകുപ്പുകളിലേക്ക് സ്ഥലംമാറി പോകുകയോ വിആർഎസ് എടുക്കുകയോ ചെയ്യണമെന്നാണ് നിർദേശം.ഇത് പാലിക്കാത്ത പക്ഷം തുടർനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. വർഷങ്ങളായി, ക്ഷേത്ര ബോർഡും അനുബന്ധ സ്ഥാപനങ്ങളും ഹിന്ദുക്കളെ മാത്രമേ നിയമിക്കാവൂ എന്ന് വ്യവസ്ഥ ചെയ്യുന്നതിനായി ടിടിഡി നിയമം മൂന്ന് തവണ ചട്ട ഭേദഗതി ചെയ്തിട്ടുണ്ട്.1989-ല്‍ പുറപ്പെടുവിച്ച സർക്കാർ ഉത്തരവില്‍ ടിടിഡി ഭരിക്കുന്ന തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ ഹിന്ദുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മതപരമായ സ്ഥാപനങ്ങള്‍ക്ക് സ്വന്തം മതത്തിലെ അംഗങ്ങളെ നിയമിക്കാൻ അനുവദിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിള്‍ 16(5) ഈ തീരുമാനത്തെ സാധൂകരിക്കുന്നു.ആന്ധ്രപ്രദേശ് ചാരിറ്റബിള്‍, ഹിന്ദു മത സ്ഥാപനങ്ങള്‍, എൻഡോവ്‌മെന്റ്സ് സബോർഡിനേറ്റ് സർവീസ് നിയമങ്ങളിലെ റൂള്‍ 3, മത സ്ഥാപനങ്ങളിലെ ജീവനക്കാർ ഹിന്ദു വിശ്വാസികളായിരിക്കണണെന്നും പറയുന്നു. 2023 നവംബറില്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി റൂള്‍ 3 ശരിവെച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.