രാഷ്ട്രപിതാവ് മഹാത്മാജിയുടെ ചിതാഭസ്‌മം നിളാനദിയിൽ നിമജ്ജനം ചെയ്‌തതിന്റെ ധന്യസ്മരണയിൽ 77-മത് തിരുന്നാവായ സർവ്വോദയ മേള 2025 ഫെബ്രുവരി 8 മുതൽ 12 വരെ തവനൂർ കേളപ്പജി നഗറിൽ നടക്കുകയാണ്.
'പ്രകൃതിദുരന്ത കാലത്തെ സാമൂഹ്യ ഉത്തരവാദിത്വം' കാലത്തെ സാമൂഹ്യ ഉത്തരവാദിത്വം എന്ന പ്രമേയം അടിസ്ഥാനമാക്കി നടക്കുന്ന ഈ വർഷത്തെ മേളയിൽ വിവിധ വിഷയങ്ങളെ മുൻനിർത്തി ചർച്ചകളും സംവാദങ്ങളും അന്വേഷണങ്ങളും കർമ്മപദ്ധതികൾ ആവിഷ്കരിക്കലുമെല്ലാമുണ്ടാകുംഗാന്ധിമാർഗ്ഗം ലോകത്തിൻ്റെ പ്രതീക്ഷയാകുന്ന കാലഘട്ടത്തിൽ നടക്കുന്ന സർവ്വോദയ മേളയിൽ സമൂഹത്തിന്റെ നാനാ തുറയിൽ ഉള്ളവരുടെ സാന്നിധ്യം സംഘാടക സമിതി നേതാക്കൾ പത്രസമ്മേളനത്തിലൂടെ അഭ്യർത്ഥിച്ചു .സംഘാടക സമിതി ചെയർമാനും മുൻ പാർലമെന്റ് മെമ്പറുമായ സി. ഹരിദാസ് നിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ , കെ. രവീന്ദ്രൻ, അടാട്ട് വാസുദേവൻമാസ്റ്റർ , അഡ്വ. A. M. രോഹിത്ത് , V.R.മോഹനൻ നായർ, സലാം പോത്തനൂർ എന്നിവർ പങ്കെടുത്തു.ഫെബ്രുവരി 8 വൈകീട്ട് 5 മണിക്ക് കേളപ്പജി ഭവനത്തിൽ നിന്നും ആരംഭിച് സ്‌മൃതി ദീപത്തിലേക്ക് മാകരുന്നതോടെ മേളക്ക് തുടക്കമാകും . ത്തുടർന്ന് ഒൻപതാം തിയ്യതി സർവോദയമേളയുടെ ഉദ്‌ഘാടനം ശ്രീ എ പി അനിൽകുമാർ എം എൽ എ നിർവ്വഹിക്കും . ചടങ്ങിൽ സ്വാഗതസംഗം ചെയർമാനും മുൻ എം പി യുമായ സി. ഹരിദാസ് അധ്യക്ഷത വഹിക്കും .
ഇരുപത്തി അഞ്ചോളം വരുന്ന സ്റ്റാളുകളിൽ നടക്കുന്ന പ്രദർശന ഉഘാടനം തിരൂര് എം എൽ എ കുർകോളി മൊയ്‌ദീൻ നിർവ്വഹിക്കും. ചടങ്ങിൽ പ്രൊഫസർ എം എം നാരായണൻ മുഖ്യ പ്രഭാഷണം നടത്തും ,
9 -ആം തിയ്യതി "Eight Zero " തവനൂരിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികൾ , 10 -ആം തിയ്യതി "ജീവിതമാകണം ലഹരി" എന്ന കാലികപ്രസക്തമായ വിഷയത്തിൽ ഉള്ള വിദ്യാർത്ഥി - യുവജന സമ്മേളനം. KPCC അംഗം അഡ്വ. A. M. രോഹിത്തിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ , എസ എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോ , എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് , എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി പി കബീർ എന്നിവർ പ്രഭാഷണം നടത്തും. അതെ ദിവസം ഉച്ചക്ക് രണ്ടുമണിക്ക് നടക്കുന്ന വനിതാ സമ്മേളനം "അമ്മയാണ് സത്യം" മലപ്പുറം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് എം കെ റഫീഖ ഉഘാടനം ചെയ്യും ,
ചടങ്ങിൽ തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി പി നസീറ അധ്യക്ഷത വഹിക്കും . തുടർന്ന് നടക്കുന്ന നാലുമണിക്ക് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാഗദ്ഭ്യം തെളിയിച്ച വിശിഷ്ടവ്യക്തികളെ ആദരിക്കൽ ചടങ്ങ് പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്‌ഘാടനം ചെയ്യും ,
ചടങ്ങിൽ അടാട്ട് വാസുദേവൻ മാസ്റ്റർ അധ്യക്ഷനാകും . ഡോക്ടർ പി മാധവൻ കുട്ടി വാര്യർ , ഡോ .കെ കെ ഗോപിനാഥൻ , കെ വി അബ്ദുൽ നാസർ , പരമേശ്വരൻ സോമയാജിപ്പാട് , പി കുഞ്ഞാവു ഹാജി , സന്തോഷ് ആലങ്കോട് , ബാവാഹാജി പാറപ്പുറത്ത് എന്നിവർ ആദരം ഏറ്റുവാങ്ങും .
10 ആം തിയ്യതി 5:30 നു നടക്കുന്ന "മണ്ണും മനുഷ്യനും" എന്ന വിഷയത്തിൽ നടക്കുന്ന കാർഷിക സമ്മേളനത്തിന്റെ ഉഘാടനം KCAEFT ഡീൻ ഡോ. പി ആർ ജയൻ നിർവഹിക്കും , പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി കെ അബ്ദുൽ ജബ്ബാർ , പ്രിയ ജി നായർ , വി എം അബ്ദുൽ ഹക്കീം, ശ്രീനിവാസൻ പുതുശ്ശേരി , മുതലായവർ പ്രഭാഷണം നടത്തും. തുടർന്ന് വൈകീട്ട് 7:൩൦ വിവിധ കലാപരിപാടികൾ .
ഫെബ്രുവരി 11 നു നടക്കുന്ന "സർവ്വ ധർമ്മ സമഭാവന" സർവോദയ സംഗമം ഡോ. പി. എം .മത്തായി നിർവ്വഹിക്കും , ചടങ്ങിൽ ടി കെ അസിസ് അധ്യക്ഷത വഹിക്കും . ടി പി ആർ നാഥ് , അഡ്വ, വി ആർ അനുപ് , ജി സദാനന്ദൻ, പി എ അജയൻ , പി എസ് സുകുമാരൻ , പി കെ ചന്ദ്രശേഖർ പിള്ള , എന്നിവർ പ്രഭാഷഞങ്ങൾ നടത്തും .
തുടർന്ന് നടക്കുന്ന കവിസമ്മേളനമായ "മാ നിഷാദ" രാവിലെ പതിനൊന്നു മണിക്ക് ഉഷ കുമ്പിടിയുടെ അധ്യക്ഷതയിൽ ,. എം ഡി രാജേന്ദ്രൻ നിർവ്വഹിക്കും . എടപ്പാൾ സി. സുബ്രഹ്‌മണ്യൻ, വി. ഇ. ആർ. ഉണ്ണി, നിർമ്മല അമ്പാട്ട്, ജീന ജനീഷ്, സത്യൻ എടക്കുടി, ഇ. ഹൈദരാലി മാസ്റ്റർ, ബോസ്. ടി. കെ., ഫൈസൽ കാഞ്ഞിലേ, : ഷീല പനമ്പാട്, ധന്യ ഉണ്ണികൃഷ്‌ണൻ, രുദ്രൻ വാരിയത്ത്, ആതിര എസ്. അജി,, സായൂജ് പി. ആർ, ജയപ്രകാശ് തവനൂർ, ഏട്ടൻ ശുകപുരം, ഉഷ കുമ്പിടി. ശ്രീ. ജയപ്രകാശ് തവനൂർ മുതലായവർ കവിതാവതരണങ്ങൾ നടത്തും .
തുടർന്ന് 5.00 മണിക്ക് സാംസ്‌കാരിക സമ്മേളനമായ ഉത്തിഷ്‌ഠതാ....ജാഗ്രത” യുടെ ഉദ്‌ഘാടനം ആര്യാടൻ ഷൗക്കത്ത് നിവഹിക്കും , ചടങ്ങിൽ സർവോദയ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ലത്തീഫ് അധ്യക്ഷത യും അജിത്ത് കൊളാടി മുഖ്യപ്രഭാഷണവും നടത്തും . തുടർന്ന് 7 :30 നു കലാപരിപാടികൾ.
ഫെബ്രുവരി 12 നു "ശാന്തി യാത്ര" പരിപാടി എം വി മാത്യു ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങിൽ കോയക്കൽ അലിമാസ്റ്റർ അധ്യക്ഷനാകും , ഗാന്ധി സ്മൃതി ശ്രീ മുൻ എം പി സി ഹരിദാസ് , പുവ്വത്തിങ്കൽ റഷീദ്, കെ. പി. അലവി, സോളമൻ വിക്‌ടർ ദാസ്, നാസർ കൊട്ടാരത്തിൽ, തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തും.
കേളപ്പജിയും സർവ്വോദയമേളയും" (അനുസ്‌മരണ സമ്മേളനം) ഫെബ്രുവരി 12 ന് രാവിലെ ൯ മണിക്ക് നടക്കും . ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘടനം നിവഹിക്കുന്ന ചടങ്ങിൽ കെ എൻ നായർ അധ്യക്ഷത വഹിക്കും . “ഗ്രാമ വികസനം സന്നദ്ധപ്രവർത്തനത്തിലൂടെ” (സർവ്വോദയ സംഗമം) എന്ന പരിപാടി രാവിലെ പത്തു മണിക്ക് എം വി മാത്യു നിവഹിക്കും
ചടങ്ങിൽ ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും . തുടർന്ന് ഉച്ചക്ക് 2 മണിക്ക് “ജൈവ വൈവിധ്യവും കാലാവസ്ഥാ വ്യതിയാനവും" എന്ന പരിപാടിയിൽ എസ്. പി. ഉദയകുമാർ (കൂടംകുളം സമരനായകൻ) ഉദ്‌ഘാടനവും രാജൻ തിയറേത്ത് അധ്യക്ഷതയും വഹിക്കും പരിപാടിയിൽ വിഷയാവതരണം ശ്രീ. എസ്. പി. രവി (ചാലക്കുടിപ്പുഴ സംരക്ഷണ സമിതി) , ശ്രീ. വിളയോടി വേണുഗോപാൽ (പ്ലാച്ചിമട സമരസമിതി), ശ്രീ. ടി. വി. രാജൻ (കേരളനദീ സംരക്ഷണസമിതി) മുതലായവർ പ്രഭാഷണവും നടത്തും .
വൈകീട്ട് 4:30 -ഓടെ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘടാനം മുൻ എം പി മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്വഹിക്കും. സി ഹരിദാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സി പി ജോൺ മുഖ്യ പ്രഭാഷണം നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.