കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരാൻ ഇനി വെറും മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. കേസിന്റെ അന്തിമ വിചാരണയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
കേസില്‍ നടൻ ദിലീപ് കുറ്റവിമുക്തനാകുമെന്നും അദ്ദേഹം അഗ്നിശുദ്ധി നടത്തി തിരിച്ചുവരുമെന്നുമൊക്കെയാണ് ദിലീപ് അനുകൂലികള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഇപ്പോഴിതാ കേസിലെ ദിലീപിന്റെ വിധിയെന്താകുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അഡ്വ ബിഎ ആളൂർ. യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാംദിലീപ് രക്ഷപ്പെട്ട് പോകുമെന്ന് ഇപ്പോള്‍ പറയുന്നത് ശരിയല്ല, ഇരയ്‌ക്ക് നീതി കിട്ടണമല്ലോ. നടി കേസില്‍ ഒന്നാം പ്രതിയായ പള്‍സർ സുനിക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഞാൻ. പ്രതിഭാഗത്തോട് ഒപ്പമാണ് അപ്പോള്‍ ഞാൻ. എന്നുവെച്ച് പ്രതിഭാഗത്തെ എല്ലാ പ്രതികള്‍ക്കും ഒപ്പമാണ് ഞാൻ എന്ന് പറയുന്നില്ല. അവർക്ക് വേണ്ടി അവരുടെ അഭിഭാഷകരുണ്ട്. അവർ നല്ല രീതിയില്‍ കേസുകള്‍ അവതരിപ്പിക്കുന്നുവെന്ന് ഞാൻ മനസിലാക്കുന്നു.
ജനപ്രിയ നായകനെ രക്ഷിച്ചാല്‍ നിങ്ങളുടെ അഭിഭാഷകരെ കുറ്റം പറയും. ശിക്ഷിച്ചാല്‍ കോടതികളെ കുറ്റംപറയും. ഈ കേസില്‍ എനിക്ക് പറയാനുള്ളത് ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ ശിക്ഷിക്കുകയും കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെങ്കില്‍ പ്രതിയെ വെറുതെ വിടുകയും ചെയ്യും.ജനപ്രിയ നായകൻ ഏറ്റവും വലിയ അഭിഭാഷകനെ ഏറ്റവും കൂടുതല്‍ പൈസ ചിലവാക്കി നിയമസംവിധാനത്തെ മാറ്റി മറിക്കുന്നതിന് വേണ്ടി കൊണ്ടുവന്നിട്ടുണ്ട്.
നിയമസംവിധാനത്തെ മാറ്റി മറിക്കുന്നത് കുറ്റങ്ങള്‍ ചെയ്തു കൊണ്ടല്ല. നിയമത്തിനുള്ളില്‍ തന്നെ നിന്ന് കൊണ്ട് ലൂപ്പ്ഹോളുകള്‍ കണ്ടെത്തി പ്രോസിക്യൂഷൻ സംവിധാനം ശരിയല്ലെന്ന് കോടതിയെ ധരിപ്പിക്കാനാണ്’, ആളൂർ പറഞ്ഞു
പ്രതിഫലത്തെ കുറിച്ചും ആളൂർ സംസാരിച്ചു. ‘ഒരു പാവപ്പെട്ടയാള്‍ കൊലപാതകം നടത്തി എന്റെ അടുത്ത് വന്ന് കഴിഞ്ഞാല്‍ ഞാൻ വാങ്ങുന്ന മിനിമം ഫീസ് അയാളോട് പറയും. അതിന് അയാള്‍ തയ്യാറാവുകയാണെങ്കില്‍ ഞാൻ കേസ് വാദിക്കും. ഇനി വലിയൊരു കക്ഷിയാണ് വരുന്നതെങ്കില്‍ ഞാൻ പറയും
നല്ല രീതിയില്‍ പൈസ ചെലവാക്കിയാല്‍ നിങ്ങള്‍ക്ക് കേസില്‍ നിന്നും രക്ഷപ്പെടാനുള്ള മാർഗങ്ങള്‍ ഞാൻ പറഞ്ഞ് തരാമെന്ന്. എന്നെ അന്വേഷിച്ച് വരുന്ന വ്യക്തികള്‍ ആദ്യം ചോദിക്കുന്ന ചോദ്യം എന്റെ ഫീസ് എത്രയാണെന്നാണ്. അഡ്വ ആളൂർ കൂടുതല്‍ ഫീസ് വാങ്ങി കേസ് നടത്തുന്ന ആളാണെന്ന് നിങ്ങള്‍ക്ക് അറിയാം, അതുകൊണ്ട് തയ്യാറെടുപ്പില്‍ വന്നിട്ടുണ്ടെങ്കില്‍ മാത്രം മുന്നോട്ട് പോകാമെന്ന്’, ആളൂർ പറഞ്ഞു
എനിക്കെതിരായ വിമർശനങ്ങളെ ഒരു ചെവിയില്‍ കേട്ട് മറുചെവിയിലൂടെ വിട്ടുകളയുന്ന ആളാണ് ഞാൻ. എന്നെ കുറ്റം പറയുന്നവരെ സല്യൂട് ചെയ്യുന്ന ആളാണ് ഞാൻ. എനിക്ക് കൂടുതല്‍ ഊർജം നല്‍കുന്നതാണ് ഞാൻ. ഇത്തരക്കാർക്ക് മറുപടി കൊടുക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല.
ഞാൻ വിവാഹം കഴിക്കാത്തതിന് കാരണം ഞാൻ എന്റെ ജോലിയെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്നയാളാണ്. ജീവിത്തതില്‍ പ്രധാന്യം ജോലിക്ക് തന്നെയാണ്. എന്റെ ജോലിക്ക് വിവാഹം ഒരു തടസമാകരുത്. ഞാൻ ഇപ്പോള്‍ ലിവിങ് ടുഗേദറാണ്. വിവാഹം നടന്നാല്‍ എന്റെ പാട്ണർ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാൻ പൂർണമായും ബാധ്യസ്ഥനാകും.അത് എന്റെ പ്രൊഫഷണലിസത്തെ ബാധിക്കും. അതുകൊണ്ട് മാത്രമാണ് വിവാഹത്തെ മുൻനിർത്തി എൻ്റെ ജീവിതം നശിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല’, ആളൂർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.