പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഭരണകക്ഷി പിന്തുണച്ചു.. പാലാ നഗര സഭ ചെയർമാൻ ഷാജു വി തുരുത്തൻ പുറത്ത്

പാലാ: ഒടുവിൽ നിവാര്യമായത് സംഭവിച്ചു.എൽ.ഡി.എഫ് മുന്നണിയേയും ,കേരളാ കോൺഗ്രസ് പാർട്ടിയേയും മാസങ്ങളോളം വെട്ടിലാക്കിയ പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തനെ എൽ.ഡി.എഫ് തന്നെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി.

പ്രതിപക്ഷത്തെ സ്വതന്ത്ര അംഗം ജിമ്മി ജോസഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ഭരണകക്ഷിയായ എൽ.ഡി.എഫ് വോട്ടു ചെയ്യുകയായിരുന്നു.14 വോട്ട് ഭരണകക്ഷി അവിശ്വാസത്തിന് അനുകൂലമായി ചെയ്തു.പ്രതിപക്ഷം വോട്ട് ചെയ്തില്ല.
ഇനിയുള്ള ഊഴം കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിലെ തന്നെ തോമസ് പീറ്ററിനാണ്.എൽ.ഡി.എഫിലെ ധാരണ അനുസരിച്ച് ആദ്യ രണ്ട് വർഷം കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനും അടുന്ന മൂന്നാം വർഷം സി.പിഎമ്മിനും അവസാന രണ്ടു വർഷത്തിലൊന്ന് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ തന്നെ ഷാജു തുരുത്തനും ഏറ്റവും അവസാനവട്ടം തോമസ് പീറ്ററിനും എന്നുള്ളതാണ് ധാരണ.

അങ്ങിനെയൊരു ധാരണ ഇല്ലെന്നും അവസാന രണ്ടു വർഷവും തനിക്കുള്ളതാണെന്നുമാണ് ഷാജു തുരുത്തൻ്റെ അവകാശ വാദം.

അതെ സമയം ഇന്ന് രാവിലെയും കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് ടോം മരിയൻ മെഡിക്കൽ സെൻറർ ആശുപത്രിയിലെത്തി ഷാജു തുരുത്തനുമായി രഞ്ജിപ്പിൻ്റെ മാർഗങ്ങൾ തേടിയിരുന്നു. 

അവിശ്വാസ പ്രമേയത്തെ എൽ.ഡി.എഫ് തോൽപ്പിക്കും അടുത്ത മണിക്കൂറിൽ ചെയർമാൻ സ്ഥാനം രാജിവെക്കണമെന്നതായിരുന്നു ഒത്ത് തീർപ്പ് നിർദ്ദേശം. എന്നാൽ ഷാജു വി തുരുത്തന് ഇത് സ്വീകാര്യമായിരുന്നില്ല. ഇതെ തുടർന്ന് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഭരണകക്ഷിയായ എൽ.ഡി.എഫ് പിന്തുണയ്ക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !