വയനാട്: വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. പുനർനിർമ്മാണത്തിനായി സമർപ്പിച്ച 16 പ്രോജക്ടുകൾക്കാണ് സഹായം നൽകുക. വായ്പയായാണ് 529.50 കോടി രൂപ അനുവദിക്കുക. സംസ്ഥാനങ്ങൾക്കുളള മൂലധന നിക്ഷേപ സഹായത്തിൽ ഉൾപ്പെടുത്തിയാണ് വായ്പ അനുവദിച്ചത്.
മൂലധന നിക്ഷേപ സ്കീമിലെ വായ്പക്ക് പലിശയില്ല, 50 കൊല്ലം കൊണ്ട് തിരിച്ചടച്ചാൽ മതി. സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് ലഭിച്ച കത്തിൻെറ പകർപ്പ് 24ന് ലഭിച്ചു. സംസ്ഥാനം സമർപ്പിച്ച 535.56 കോടി രൂപയുടെ പദ്ധതി പരിഗണിച്ചാണ് വായ്പ അനുവദിച്ചത്.ടൌൺഷിപ്പിലെ പൊതു കെട്ടിടങ്ങൾ റോഡുകൾ, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കൽ,സ്കൂൾ നവീകരണം തുടങ്ങിയ പദ്ധതികൾക്കാണ് സഹായം അനുവദിച്ചത്.
അതേസമയം വയനാട് പുനരധിവാസത്തിന് കേന്ദ്രത്തോട് കേരളം 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ബജറ്റില്‍ ഒന്നും കിട്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോഴും കേരളത്തോട് കേന്ദ്രം നീതി കാട്ടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചാണ് ധനമന്ത്രി കഴിഞ്ഞ ദിവസം ബജറ്റ് അവതരണം തുടങ്ങിയത്.
വയനാട് ദുരന്തന്തിൽ കേന്ദ്ര സമീപനത്തെ കേരളം ആവർത്തിച്ച് ചോദ്യം ചെയ്തതിനാല്‍ സംസ്ഥാന ബജറ്റില്‍ പുനരധിവാസത്തിനായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ മുന്‍പ് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയ തുകമാത്രമാണ് ബജറ്റില്‍ ധനമന്ത്രി നീക്കിവെച്ചത്. പുനരധിവാസം സമയബന്ധിതമാണ് പൂർത്തിയാക്കുമെന്ന ഉറപ്പും ധനമന്ത്രി നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.