പാലാ: രാമപുരം ഗ്രാമപഞ്ചായത്ത് ജി.വി.വാർഡിലേക്ക് (ഏഴാം വാർഡ്) നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ടി.ആർ. രജിത വിജയിച്ചു.
235 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയം. ബി.ജെ.പി. സ്ഥാനാർഥി കെ.ആർ. അശ്വതിയാണ് രണ്ടാം സ്ഥാനത്ത്.ഏഴാച്ചേരി ഗോവിന്ദവിലാസം യു.പി. സ്‌കൂളിലാണ് വോട്ടെടുപ്പ് നടന്നത്. ടി.ആർ. രജിത (കോൺഗ്രസ്) -581, കെ.ആർ. അശ്വതി (ബി.ജെ.പി.) - 346, മോളി ജോഷി (സ്വതന്ത്ര )- 335 എന്നിങ്ങനെയാണ് വോട്ടുനില. ആകെ 1262 വോട്ടുകളാണ് പോൾ ചെയ്തത്.വാർഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യ ആക്കിയതിനെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.18 അംഗ പഞ്ചായത്തിൽ എൽഡിഎഫ് 7, യുഡിഎഫ് 8, ബിജെപി 3 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.രാമപുരം ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥി ടി ആർ രജിത വിജയിച്ചു
0
ചൊവ്വാഴ്ച, ഫെബ്രുവരി 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.