ചെന്നൈ: കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷനിൽ നടന്ന മഹാ ശിവരാത്രി ആഘോഷങ്ങൾ മലിനീകരണനിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് ഫയൽ ചെയ്ത പൊതുതാൽപ്പര്യ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് (TNPCB) സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹർജി തള്ളിയത്.
പട്ടികജാതി കർഷകനായ എസ്. ടി. ശിവജ്ഞാനം നൽകിയ ഹർജിയിൽ, 2023ലെ ആഘോഷങ്ങളിൽ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിച്ചെന്നായിരുന്നു ആരോപണം. എന്നാൽ, TNPCB അംഗ സെക്രട്ടറി ആർ. കണ്ണൻ സമർപ്പിച്ച റിപ്പോർട്ടിൽ 2024ലെ ശിവരാത്രി ആഘോഷങ്ങൾ അമ്പിയന്റ് ശബ്ദതലത്തിൽ 75 dB(A)-നുള്ളിൽ തന്നെയാണെന്നും, ഇത് നിയമപരിധിയ്ക്കുള്ളിലാണെന്നും വ്യക്തമാക്കുന്നു.
കൂടാതെ, കൃത്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഫൗണ്ടേഷനിൽ നിലവിലുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഹർജിക്കാരൻ 7 ലക്ഷം ആളുകളാണ് ഈ വർഷം ശിവരാത്രി ആഘോഷത്തിൽ പങ്കെടുക്കുന്നതെന്ന് ആരോപിച്ചിരുന്നുവെങ്കിലും, വിചാരണയ്ക്ക് സമർപ്പിച്ച TNPCB റിപ്പോർട്ടിൽ ആകെ ഇരിപ്പിട സൗകര്യം 60,000 മാത്രമാണെന്നും വ്യക്തമാക്കുന്നു.
TNPCB ഹർജി എതിർത്ത് കോടതിയിൽ സമർപ്പിച്ച മറുപടിയിൽ, ഇഷാ ഫൗണ്ടേഷൻ സർക്കാർ ടെക്‌നോളജി കോളേജ്, കോയമ്പത്തൂരിൽ നിന്ന് STP ക്രമീകരണങ്ങള്ക്കുള്ള മതിയായ സർട്ടിഫിക്കറ്റ് നേടിതന്നെയാണെന്നും, അണ്ണ യൂണിവേഴ്സിറ്റി, IIT മദ്രാസ് എന്നിവയിൽ നിന്ന് പരിസ്ഥിതി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു.
മഹാ ശിവരാത്രി ആഘോഷങ്ങൾക്കിടെ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നതായി ബന്ധപ്പെട്ട അധികാരികൾ കോടതിയെ അറിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.