തിരുവനന്തപുരം: ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണ നിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയുള്ള അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ഐഎംഇയുടെ നേതത്വത്തിൽ സംസ്ഥാന തലത്തിൽ 108 ബ്രാഞ്ചുകൾ നടത്തുന്ന പരിശീലനം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു.
ആനയറ ഐഎംഎ ആസ്ഥാനത്ത് നടന്ന പരിശീലന പരിപാടി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കാർഡിയാക് അറസ്റ്റിൽ നിന്നും പരിശീനം കൊണ്ട് രക്ഷപ്പെടാനാകുനാകുമെന്നും വേറെ ഏത് അറസ്റ്റിനെക്കാളും ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിൽ നിന്നും ഒരാളെ രക്ഷപ്പെടുത്താൻ കഴിയുന്നത് ഏറ്റവും മഹത്തരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അത്തരത്തിൽ കാർഡിയാക് അറസ്റ്റിൽ നിന്നും രക്ഷപ്പെടുത്താൻ വേണ്ടി ഐഎംഎ പരിശീലനം നൽകിയത് സുപ്രധാനമാണ്.
കേരളത്തിലെ പൊതുജനങ്ങൾക്ക് സിപിആർ പരിശീലനം വളരെ വിശദമായി. സംസ്ഥാനത്തെ ഓരോരുത്തരും സിപിഐആർ പഠിക്കണം. ഇത്രയും വലിയ പരിശീലനം നൽകുന്ന ഐഎംഎയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. ഐസിആർ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഉണ്ടാകുന്ന 56% രോഗങ്ങളും തെറ്റായ ആഹാര രീതി കൊണ്ടാണ് ഉണ്ടാകുന്നത് , ഏത് തരത്തിലുള്ള ആളുകൾക്ക് ഏത് തരത്തിലുള്ള പഠനറിപ്പോർട്ടുകൾ ആഹാരം വേണമെന്നും, ഏത് തരത്തിലാണ് കൃഷി നടത്തേണ്ടതെന്നും, കൃഷി വകുപ്പും ആരോഗ്യ വിദഗ്ദരും കൂടി ആലോചിച്ച് കേരള ജനതയുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരു പദ്ധതി തയ്യാറാക്കണമെന്നും മന്ത്രി പ്രസ്ഥാവിച്ചു.
ഐഎംഎ സംസ്ഥാന പ്രസിഡൻ്റ് ഡോ. ശ്രീവിലാസൻ കെ.എ അധ്യക്ഷത വഹിച്ചു. ഐഎംഇ സംസ്ഥാന സെക്രട്ടറി ഡോ ശശിധരൻ കെ, മുൻ നാഷണൽ പ്രസിഡൻ്റ് ഡോ. എ മാർത്താണ്ഡം, മുൻ പ്രസിഡൻ്റ് ഡോ ജോസഫ് ബെനവൻ, ഇഎൽഎസ് ട്രെയിനിംങ് കമ്മിറ്റി ഓഫീസർ ഡോ. ജി.എസ്.വിജയകൃഷ്ണൻ, ഹെഡ്കോട്ടേഴ്സ് ജോ.സെക്രട്ടറി ഡോ. മോഹൻ റോയ്, ജില്ലാ കമ്മിറ്റി ഡോ. അനുപമ, തിരുവനന്തപുരം ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. ശ്രീജിത്ത് ആർ, ബ്രാഞ്ച് സെക്രട്ടറി ഡോക്ടർ സ്വപ്ന എസ് കുമാർ ഇഎൽസി ട്രൈനിംഗ് കൺവീനർ ഡോ. ഷിജു സ്റ്റാൻലി തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.