ന്യൂഡല്‍ഹി: ബജറ്റ് പ്രഖ്യാപനത്തിൽ ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. ജീവൻരക്ഷാ മരുന്നുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതിനൊപ്പം കാൻസർ മേഖലയ്ക്കും പദ്ധതികൾ പ്രഖ്യാപിച്ചു. 36 ജീവൻ രക്ഷാമരുന്നുകൾക്ക് പൂർണമായും നികുതി ഇളവ് നൽകി.
വരുന്ന മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. 2025-26 വർഷത്തിൽത്തന്നെ ഇതിൽ 200 സെന്ററുകൾ ക്രമീകരിക്കും.
രാജ്യത്തുടനീളമുള്ള കാൻസർ രോഗികൾക്ക് ചികിത്സ പ്രാപ്യമാക്കാനും പിന്തുണയേകാനും ആരോഗ്യസേവനങ്ങളിലെ വിടവ് നികത്താനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിച്ചത്.
എട്ടു കോടി കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്താനുള്ള പദ്ധതിയും പ്രഖ്യാപനത്തിലുണ്ട്. സക്ഷം അംഗൻവാടി പോഷൺ 2.0 പദ്ധതിയിലൂടെയാണ് എട്ടുകോടിയിലേറെ കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നത്.
രാജ്യത്തുടനീളമുള്ള ഒരുകോടി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും, 20 ലക്ഷം കൗമാരക്കാർക്കും പോഷകാഹാരം ഉറപ്പുവരുത്തും.ഭാരത് നെറ്റ് പ്രൊജക്ടിന്റെ ഭാഗമായി ഗ്രാമപ്രദേശങ്ങളിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.