ബീജിംഗ്: ചൈനയുടെ പടിഞ്ഞാറൻ ബീജിംഗിൽ വിപുലമായ ഒരു സൈനിക കേന്ദ്രം നിർമ്മാണത്തിലാണെന്നും ഇത് പെന്റഗണിനെക്കാൾ വൻതോതിലുള്ള യുദ്ധകാല കമാൻഡ് കേന്ദ്രമായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
1,500 ഏക്കർ വിസ്തീർണ്ണമുള്ള പദ്ധതി
ഫിനാൻഷ്യൽ ടൈംസ് ലഭ്യമാക്കിയ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ച അമേരിക്കൻ ഉദ്യോഗസ്ഥർ നിർമാണം 1,500 ഏക്കറോളം വ്യാപിച്ചു കിടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. 2024 മധ്യത്തോടെ പ്രധാന നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി വിലയിരുത്തപ്പെടുന്നു.
പ്രദേശത്ത് നിരവധി ആഴമുള്ള കുഴികൾ നിർമ്മിച്ചിയതായും അതിലൂടെ വലിയ ഭൂഗർഭ ബങ്കറുകൾ സൈനിക നേതാക്കൾക്കായി സജ്ജീകരിക്കുകയാണെന്നുംഅമേരിക്കൻ സൈനിക വിദഗ്ധർ വിലയിരുത്തുന്നു. എറ്റവും സുരക്ഷിതമായ കമാൻഡ് കേന്ദ്രമെന്ന നിലയ്ക്ക് പിഎൽഎ (പീപ്പിൾസ് ലിബറേഷൻ ആർമി) ഈ സൗകര്യം വികസിപ്പിക്കുകയാണ്.
പിഎൽഎയുടെ സൈനിക വികസനം
2027-ലെ ശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായി പിഎൽഎ പുതിയ ആയുധങ്ങൾ വികസിപ്പിക്കുന്നതായും തായ്‌വാനിൽ ആക്രമണ സാധ്യതയ്ക്കായി തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ, വിവിധ സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിന്PLA കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ്.
സുരക്ഷാ സാധ്യതകളും ആഗോള പ്രതികരണവും
ഇത് ചൈനീസ് ഭരണാധികാരി ഷി ജിൻപിങ്ങിന്റെ ആണവ യുദ്ധ ശേഷി വർദ്ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാകാമെന്നാണ് അമേരിക്കൻ ഏജൻസികളുടെ വിലയിരുത്തൽ. നിലവിൽ ബീജിംഗിന്റെ കിഴക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ചൈനയുടെ പ്രധാന കമാൻഡ് കേന്ദ്രം മാറ്റി ഈ നവീന സംവിധാനത്തിൽ ഉൾപ്പെടുത്താനാണ് സാധ്യത. റ്റിന് സമീപമുള്ള പൊതുജനപ്രവേശനം നിയന്ത്രിച്ചതായും ഡ്രോൺ ഉപയോഗം നിരോധിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ചൈനീസ് എംബസി ഈ റിപ്പോർട്ടിനെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല , സമാധാനപരമായ വികസനമാണ് ചൈനയുടെ ലക്ഷ്യമെന്നാണ് ചൈന ആവർത്തിച്ച് പറയുന്നത് . നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സൈനിക കമാൻഡ് കേന്ദ്രമായി മാറാൻ പോകുന്ന ഈ പദ്ധതി ആഗോള തലത്തിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.