കീഴാറൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ സി പി എം ബ്രാഞ്ച് സെക്രട്ടറിയും സംഘവും വീട്ടിൽക്കയറി ക്രൂരമായി മർദ്ദിച്ചു

വെള്ളറട: കീഴാറൂരിൽ സ്കൂൾ വിദ്യാർത്ഥിയെ വീട്ടിൽക്കയറിക്രൂരമായി മർദ്ദിച്ചു. കീഴാറൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കുറ്റിയായണിക്കാട് ചന്ദ്രിക വിലാസത്തിൽ ബിജുവിൻ്റെ മകനെയാണ് നാലംഗ അക്രമിസംഘം വീട്ടിൽക്കയറി ക്രൂരമായി മർദ്ദിച്ചത്.

സംഭവത്തിലെ പ്രതികൾ കുറ്റിയായണിക്കാട് സ്വദേശികളാണ്. സി പി എം ബ്രാഞ്ച് സെക്രട്ടറിയും മൈലച്ചൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ ആനന്ദ് എന്ന് വിളിക്കുന്ന അഭിജിത്ത്, സുരേഷ്, സുര, അനൂപ് എന്നിവരാണ് പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്ന് പിതാവ് പറയുന്നു.
എന്നാൽ മൂന്ന് പേരുടെ പേരിലാണ് കേസെടുത്തതെന്നും ഒരാളെ തിരിച്ചറിനായിട്ടില്ലെന്നുമാണ് ആര്യങ്കോട് പോലീസ് പറഞ്ഞത്. പ്രതികളിലൊരാളുടെ മകനും മർദ്ദനമേറ്റ വിദ്യാർത്ഥിയും തമ്മിൽ സ്കൂളിലുണ്ടായ തർക്കത്തെത്തുടർന്നാണ് മദ്യപിച്ചെത്തിയ പ്രതികൾ കുട്ടിയെ വീട്ടിലെത്തി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സ തേടി.
സംഭവത്തെ തുടർന്ന് ആര്യങ്കോട് പോലീസിൽ കുടുംബം പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല. ഇതു സംബന്ധിച്ച് ബാലാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.

പ്രതികളുടെ സി പി എം ബന്ധമാണ് അറസ്റ്റു ചെയ്യാതിരിക്കാനുള്ള കാരണമെന്ന് ബിജെപി ആര്യങ്കോട് പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !