എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു.ഇന്നേ ദിവസം അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഉദയാസ്തമന പൂജ തണ്ടലത്ത് രാമകൃഷ്ണൻ വക വഴിപാടായി നടക്കും.
കാലത്ത് 8.30 ന് ക്ഷേത്രാങ്കണത്തിൽ പറ വെപ്പും ഉച്ചക്ക് ശേഷം ആലങ്കോട് കുട്ടൻ നായർ സംഘത്തിൻ്റെ പഞ്ചവാദ്യത്തോടെ എഴുന്നെള്ളിപ്പും വൈകീട്ട് വിവിധ ആഘോഷ കമ്മറ്റികളുടെ വരവുകളും തായമ്പകയും, രാത്രി 8 മണിക്ക് കൊച്ചിൻ അലോക്കയുടെ ഗാനമേളയും നടക്കും. 6 ന് വ്യാഴാഴ്ച രാത്രി 7.30 ന് കുട്ടികളുടെ വിവിധ നൃത്തനൃത്ത്യങ്ങളും, 7ന് വെള്ളിയാഴ്ച രാത്രി 7.30 ന് നടരാജ സ്കൂൾ ഓഫ് ഡാൻസ് ക്ലാസിലെ വിദ്യാർത്ഥികളുടെ നൃത്തസന്ധ്യയും അരങ്ങേറും.ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മൈതാനത്ത് വെച്ച നരസിംഹമൂർത്തി ഭാവത്തിലുള്ള പ്ലോട്ട് കാണാനും സെൽഫിയെടുക്കാനും ഫോട്ടോ എടുക്കാനും നിരവധി പേർ എത്തുന്നുണ്ട്. പട്ടാമ്പി അണ്ടലാടി മനയിൽ നിന്നും കൊണ്ടുവന്ന ഈ പ്ലോട്ടിൽ എ.പി. ശ്രീനി കുറച്ച് ദിവസങ്ങളായി നടത്തിയ മോടി പിടിപ്പിക്കൽ വളരെയധികം ഭംഗി കൂട്ടി.തെർമോ കൂൾ, വോൾ പുട്ടി, പ്ലാസ്റ്റർ ഓഫ് പാരീസ് എന്നിവ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ പ്ലോട്ടിൽ ശ്രീനി എമൽഷൻ പെയിൻറും കമ്പ്യൂട്ടർ സ്റ്റെയിനറും ഉപയോഗിച്ച് വരക്കുകയും കച്ചകളും ആഭരണങ്ങളും ഭംഗിയാർന്ന താടിരോമങ്ങളും, മുടിയും, കുടൽമാലയും ആയതോടെ പ്ലോട്ടിൻ്റെ രൂപ ഭംഗി ജീവൻ തുടിക്കുന്ന പോലെ ഒറ്റ നോട്ടത്തിൽ കണ്ടാൽ തോന്നുന്ന പോലെ ആയി. ഉത്സവ പറമ്പിൽ എത്തുന്നവർ ഉത്സവത്തോടൊപ്പം ഈ പ്ലോട്ടിൻ്റെ ഭംഗിയും കണ്ട് ഒരു സെൽഫിയുമെടുത്ത് മടങ്ങുന്നു.ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി; പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ
0
വ്യാഴാഴ്ച, ഫെബ്രുവരി 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.