ചാലിശേരിയിൽ സഹയാത്രക്ക് പുതിയ കെട്ടിടം ഞായറഴ്ച തുറക്കും;

പാലക്കാട്: ഭിന്നശേഷിക്കാരെ സമൂഹത്തിൽ സ്വയം പര്യാപതരാക്കുന്നതിന് തണലായി പ്രവർത്തിക്കുന്ന ചാലിശേരി സഹയാത്ര ചാരിറ്റബിൾസൊസൈറ്റിയുടെ പുതിയകെട്ടിടം ഞായറാഴ്ചരാവിലെ 10.30ന് തദ്ദേശ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

ചാലിശേരി - കൂറ്റനാട് പാത വട്ടത്താണിയിൽ സുമനസ്സുകൾ നൽകിയ ഏകദേശം ഒന്നരക്കോടി ചിലവിൽ 9000 ചതുരശ്രയടി വിസ്തൃതിയിൽ മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം പ്രവർത്തനമാരംഭിക്കുന്നത്. ആധുനിക ഉപകരണങ്ങളോടുകൂടിയ ഫിസിയോ തെറാപ്പി യൂണിറ്റ്, സ്പീച്ച് തെറാപ്പി സെൻ്റർ, ട്രെയിനിംഗ് സെൻറർ, ഡെ കെയർ ഹാൾ, പ്രൊഡക്ഷൻ യൂണിറ്റ് എന്നിവ ഒരുക്കിയ കെട്ടിടത്തിൽ 15 പേർക്കുള്ള സൗജന്യ കിടത്തി ചികിത്സയും, 10 ഒപിയുമാണ് ഒരുക്കിയിട്ടുള്ളത്. രണ്ടാംഘട്ടം പൂർത്തിയാക്കുന്നതോടെ 30 പേർക്ക് കിടത്തി ചികിൽസ ലഭിക്കും.

ചടങ്ങിൽ സി വി ബാലചന്ദ്രൻ,ടി പി മുഹമ്മദ്, വാസുണ്ണി പട്ടാഴി, സൊലെസ് ഫൗണ്ടർ ഷീബ അമീർ, സാമൂഹ്യ പ്രവർത്തകൻ ഡോ.സന്തോഷ് ഗീവർ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് വിജീഷ് കുട്ടൻ,അജയൻ ചാലിശ്ശേരി, ഡോ. ശ്യാംകൃഷ്ണൻ എന്നിവർ പങ്കെടുക്കും.

ഉദ്ഘാടനത്തിൻ്റെ ഭാഗമായി പുസ്തക പ്രകാശനം, പുസ്തക ചർച്ച, വാദ്യ സദസ്സിൽ കലാമണ്ഡലം ചന്ദ്രൻ നയിക്കുന്ന പഞ്ചവാദ്യം മനോജ് കല്ലടത്തൂരിൻ്റെ തായമ്പക , നൃത്ത സദസിൽ സൂഫി ഡാൻസ് , എടപ്പാൾ വിശ്വൻ നയിക്കുന്ന സംഗീത നിശ എന്നിവ ഉണ്ടാകുമെന്ന് സഹയാത്ര പ്രസിഡന്റ് വിവിബാലകൃഷ്ണൻ, കെട്ടിട നിർമ്മാണ സംഘാടക സമിതി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, കോ-ഓർഡിനേറ്റർ ടിഎരണദിവെ, ചെയർമാൻ സി പ്രേമരാജൻ, ട്രഷറർ ഒ ഗോവിന്ദൻ കുട്ടി എന്നിവർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !