ന്യൂഡല്‍ഹി: വിവാഹത്തിന് ശേഷം ഇന്ത്യന്‍ താരം പി.വി. സിന്ധുവിന്റെ ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് വൈകുന്നു. ചൊവ്വാഴ്ച തുടങ്ങാനിരിക്കുന്ന ബാഡ്മിന്റണ്‍ ഏഷ്യ മിക്സഡ് ടീം ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പിന്മാറുന്നതായി താരം അറിയിച്ചു. പരിക്കിനെത്തുടര്‍ന്ന് പിന്മാറുന്നുവെന്നാണ് താരം സാമൂഹികമാധ്യമങ്ങളില്‍ അറിയിച്ചത്.
പിന്‍തുടയിലെ ഞരമ്പിനുണ്ടായ പരിക്ക് ചൂണ്ടിക്കാട്ടിയാണ് പിന്മാറുന്നതായി സിന്ധു അറിയിച്ചത്. ഗുവാഹാട്ടിയിലെ പരിശീലനത്തിനിടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരിക്കേറ്റത്. പരിശീലനത്തിനിടെ പിന്‍തുടയിലെ ഞരമ്പില്‍ പിടുത്തമനുഭവപ്പെടുകയായിരുന്നു. എം.ആര്.ഐ. പരിശോധനയില്‍ പൂര്‍വസ്ഥിതിയിലാവാന്‍ സമയമെടുക്കുമെന്ന് വ്യക്തമായി. തുടര്‍ന്നാണ് ടീമില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് താരം അറിയിച്ചു.
ഗുവാഹാട്ടിയിലെ നാഷണല്‍ സെന്റര്‍ ഓഫ് എക്സലന്‍സില്‍ ഇന്ത്യന്‍ ടീം പരിശീലനം തുടരുകയാണ്. ഇതിനിടെയുള്ള ഒളിമ്പിക് മെഡലിസ്റ്റിന്റെ പിന്മാറ്റം ഇന്ത്യന്‍ ടീമിന് വലിയ തിരിച്ചടിയാണ്. ലക്ഷ്യ സെന്‍, എച്ച്.എസ്. പ്രണോയ്, സ്വാതിക് സായ്രാജ് റെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവരടങ്ങിയതാണ് ഇന്ത്യന്‍ ടീം.
കഴിഞ്ഞ ഡിസംബറിലാണ് പി.വി. സിന്ധു ഉദയ്പുരില്വെച്ച് വിവാഹിതയായത്. സോഫ്റ്റ്വെയര് കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ വെങ്കടദത്ത സായിയാണ് സിന്ധുവിന്റെ ഭർത്താവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.