വെള്ളറടയില്‍ 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റിൽ;

തിരുവനന്തപുരം: വെള്ളറടയില്‍ 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റിലായി. പത്തനംതിട്ട സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

അഞ്ചുവര്‍ഷം മുന്‍പാണ് വെള്ളറട സ്വദേശിനിയായ യുവതി പ്രതിയായ പത്തനംതിട്ട സ്വദേശിയെ രണ്ടാമത് വിവാഹം കഴിച്ചത്. യുവതിയുടെ ആദ്യവിവാഹത്തിലെ മകനെയാണ് പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നത്.

ചൈല്‍ഡ് ലൈന്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സംഘം രണ്ടാനച്ഛനെ പിടികൂടുകയുമായിരുന്നു. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !