എടപ്പാൾ:ആൾ ഇന്ത്യ കോ-ഓർഡിനേറ്റഡ് റിസർച്ച് പ്രോജക്ടിന്റെ ഭാഗമായി കേളപ്പജി കോളജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് & ഫുഡ് ടെക്നോളജി കേരള കാർഷിക സർവകലാശാല, എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സഹകരണത്തോടെ 2025 ഫെബ്രുവരി 17, 18 (തിങ്കൾ & ചൊവ്വ) തീയതികളിൽ പൊറൂക്കര യാസ്പോ ക്ലബ് ഗ്രൗണ്ടിൽ കാർഷിക യന്ത്ര-ഭക്ഷ്യ സംസ്കരണ കാർഷിക മേള സംഘടിപ്പിക്കുന്നു.
കാർഷിക മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളും, നൂതന യന്ത്രങ്ങളും, അവയുടെ പ്രായോഗിക പ്രയോജനങ്ങളും കർഷകരിലേക്ക് എത്തിക്കുകയെന്നതാണ് ഈ മേളയുടെ പ്രധാന ലക്ഷ്യം. കാർഷിക മേഖലയിൽ പുതുതായി ആരംഭിക്കാവുന്ന സംരംഭങ്ങൾ, നവീന ആശയങ്ങൾ എന്നിവയെക്കുറിച്ചും ഈ മേളയിൽ വിശദമായ ചർച്ചകൾ നടക്കും.
പ്രമുഖാതിഥികളുടെ സാന്നിധ്യത്തിൽ വിപുലമായ ഉദ്ഘാടന ചടങ്ങുകൾ
മേളയുടെ ഉദ്ഘാടനം ബഹു. തവനൂർ നിയമസഭാ മണ്ഡലം എം.എൽ.എ. ഡോ. കെ. ടി. ജലീൽ നിർവഹിക്കും. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സി. വി. സുബൈദ അധ്യക്ഷയാകും. ചടങ്ങിൽ കെ.സി.എ.ഇ.എഫ്.ടി ഫാക്കൽട്ടി ഡീൻ ഡോ. ജയൻ പി.ആർ., ഡയറക്ടർ ഓഫ് റിസർച്ച് ഡോ. അനിത് നാരായണൻ, അസിസ്റ്റൻ്റ് പ്രൊഫസർ & പി.ഐ. (AICRP on FIM) ശ്രീമതി സിന്ധു ഭാസ്കർ, ഡോ. രാജേഷ് ജി.കെ., മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസർ അബ്ദുൽ മജീദ് ടി.പി., പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സി. രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഡ്വ. പി.പി. മോഹൻദാസ്, ഫൈസൽ എടശ്ശേരി, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
പ്രധാന സെമിനാറുകൾ & ക്ലാസുകൾ
ഫെബ്രുവരി 17 (തിങ്കൾ)
രാവിലെ 10:00 AM – "കൃഷിയിലൂടെ നൂതന കാർഷിക വിപ്ലവം", ക്ലാസ്: ഡോ. സജീന എസ്., അസിസ്റ്റൻ്റ് പ്രൊഫസർ, കെ.സി.എ.ഇ.എഫ്.ടി.
രണ്ടു മണിക്ക് (2:00 PM) – "കർഷക ശാക്തീകരണം & കാർഷിക യന്ത്രങ്ങളുടെ കസ്റ്റം ഹയറിംഗ്", ക്ലാസ്: ശ്രീമതി സിന്ധു ഭാസ്കർ.
വൈകുന്നേരം 7:00 PM – കർഷകരുടെ ചവിട്ടുകളി & അഗ്രി സർഗവേദി മലപ്പുറം അവതരിപ്പിക്കുന്ന ഗാനമേള.
ഫെബ്രുവരി 18 (ചൊവ്വ)
രാവിലെ 10:00 AM – "ആധുനിക കാർഷിക യന്ത്രങ്ങളുടെ സംരംഭകത്വ സാധ്യതകൾ", ക്ലാസ്: ഡോ. വിധു കെ.പി., ജോയിൻ്റ് ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻ്റ് ഹെൽത്ത് മാനേജ്മെൻ്റ്.
ഉച്ചക്ക് 2:00 PM – "ഭക്ഷ്യ സംസ്കരണത്തിലെ സംരംഭകത്വ സാധ്യതകൾ", ക്ലാസ്: ഡോ. രാജേഷ് ജി.കെ., അസിസ്റ്റൻ്റ് പ്രൊഫസർ & പി.ഐ., AICRP on PHET.
മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്
കർഷകരും, സംരംഭകരും, കാർഷിക വിദ്യാർത്ഥികളും കാർഷിക മേഖലയിൽ ഉള്ളവരും ഈ മേളയിൽ പങ്കെടുക്കുവാൻ പങ്കെടുക്കണം എന്ന് കേളപ്പജി കോളജ് അധികൃതർ പത്രസമ്മേളനത്തോളൂടെ അഭ്യർത്ഥിച്ചു . പുതിയ സാങ്കേതിക വിദ്യകളും, വ്യവസായ സാധ്യതകളും മനസ്സിലാക്കാൻ ഉതകുന്ന ഒരവസരമായിരിക്കും ഈ കാർഷിക-ഭക്ഷ്യ സംസ്കരണ മേള .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.