ആലപ്പുഴ: ശശി തരൂരിനെ പ്രശംസിച്ചും തോമസ് കെ തോമസ് എംഎൽഎയെ വിമർശിച്ചും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശശി തരൂരിനെ അഭിനന്ദിക്കണമെന്നും ആർക്കും അടിമപ്പെടാതെ ഉള്ളതു പറയുന്നയാളാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശശി തരൂർ പറയുന്നത് സാമൂഹിക സത്യം. അതിനെ കോൺഗ്രസ് വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ശശി തരൂർ വിദ്യാസമ്പന്നനാണെന്നും ആരുടെ കയ്യിൽ നിന്നും പണം പിരിക്കാത്തയാളാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തരൂരിനെ പണ്ടേ വളഞ്ഞിട്ട് ആക്രമിക്കുന്നവരാണ് കോൺഗ്രസുകാർ. സത്യങ്ങളെ കണ്ടുപഠിച്ചു അത് പുറത്തു പറയുന്ന ആളാണ് തരൂരെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം തോമസ് കെ തോമസിനെതിരെ രൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയത്. തോമസ് കെ തോമസ് പോഴൻ എംഎൽഎയാണെന്ന് അദ്ദേഹം പറഞ്ഞു.
തോമസ് കെ തോമസിന് എംഎൽഎ ആകാനുള്ള യാതൊരു യോഗ്യതയും ഇല്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചേട്ടൻ മരിച്ചപ്പോൾ കിട്ടിയ സ്ഥാനമാണ്. എംഎൽഎ സ്ഥാനം കിട്ടിയത് തന്നെ ഔദാര്യമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്ന് വെള്ളപ്പള്ളി ആവശ്യപ്പെട്ടു.
എസ്എൻഡിപി നൂറ് ശതമാനം പിന്തുണയ്ക്കുമെന്നും കുട്ടനാട്ടിലും അരൂരിലും ഈഴവ സ്ഥാനാർത്ഥികൾ വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പിസി ചാക്കോയെയും വെള്ളാപ്പള്ളി വിമർശിച്ചു. പിസി ചാക്കോ നിൽക്കുന്നിടം നാല് കഷ്ണമാക്കും. ആളില്ല പാർട്ടിയിൽ ഏത് ഏഭ്യനും സംസ്ഥാന അധ്യക്ഷൻ ആകാം ചാക്കോ വടി വെച്ചിടത്ത് കുട വയ്ക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.