ബംഗളൂരു: മൈസൂരില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. മൈസൂരിലെ വിശ്വേശ്വരയ്യ നഗറിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് സംഭവം.
ചേതന്‍, അമ്മ പ്രിയംവദ, ഭാര്യ രൂപാലി, മകന് കൗശല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചേതന്‍ ഇവര്‍ക്ക് വിഷം നല്കി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതായാണ് നിഗമനം. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണം എന്നെഴുതിയ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.ചേതന്റെ ബന്ധുക്കളില്‍ ഒരാള്‍ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. ഹാസൻ സ്വദേശിയായ ചേതൻ, 2019 ല്‍ മൈസൂരുവിലേക്ക് മടങ്ങുന്നതിന് മുമ്പ് ദുബായില്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്നു. തിരിച്ചെത്തിയ ചേതൻ, ജോബ് കണ്‍സള്‍ട്ടൻസി ആരംഭിച്ചു. എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ടുപോയില്ല.
ഞായറാഴ്ച, ചേതൻ തന്റെ കുടുംബത്തെ ഗൊരൂർ ക്ഷേത്രത്തില്‍ ദർശനത്തിനായി കൊണ്ടുപോയിരുന്നു പിന്നീട്, കുടുംബം അവരുടെ അപ്പാർട്ട്മെന്റിലേക്ക് മടങ്ങുന്നതിന് മുമ്പ് ഭാര്യയുടെ വീട്ടില്‍: നിന്ന് അത്താഴം കഴിച്ചു. ചേതൻ ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് ഭാര്യയെയും മകനെയും അമ്മയെയും വിഷം കൊടുത്തിരിക്കാമെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.എന്നാല്‍, വിഷബാധയുടെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കഴുത്തുഞെരിച്ച് കൊല്ലുകയോ ശ്വാസംമുട്ടിക്കുകയോ ചെയ്തിരിക്കാമെന്നും പൊലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.