കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ഏഴുമാസം പ്രായമുള്ള കുഞ്ഞിനും ആക്രമണത്തില്‍ പരുക്കേറ്റു. കുടുംബ വഴക്കാണ് ആക്രമണകാരണമെന്ന് പൊലീസ് പറയുന്നു.
അരുണ്‍ (28), പിതാവ് സത്യന് (48 ), മാതാവ് ലത (43), അരുണിന്റെ ഭാര്യ അമൃത, 7 മാസം പ്രായമുള്ള മകള്‍ എന്നിവര്‍ക്കാണ് പരുക്ക് പറ്റിയത്.പള്ളിക്കല്‍ മൈലം മാരിയമ്മന്‍ ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിനാണ് ആക്രമണം ഉണ്ടായത്.വടിവാള്‍, കമ്പിവടി എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആക്രമിച്ചയാളുമായി കുടുംബത്തിന് പ്രശ്നങ്ങളുണ്ടായിരുന്നു. അരുണിനാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവരുടെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങളില്ല.
ഇവര്‍ കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനിടെ കുഞ്ഞ് അമ്മയുടെ കൈയില്‍ നിന്നും താഴേക്ക് വീണു എന്നാണ് കുടുംബം പറയുന്നത്. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.