എക്സ്എഐയുടെ ‘ഗ്രോക് 3’ പുറത്തിറക്കി; ഭൂമിയിലെ ഏറ്റവും സ്മാർട്ടായ എഐ എന്ന് ഇലോൺ മസ്ക്

ന്യൂയോർക്ക്: ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്എഐ തങ്ങളുടെ എഐ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ പുറത്തിറക്കി. ‘ഭൂമിയിലെ ഏറ്റവും സ്മാർട്ടായ എഐ’ എന്നാണു ഗ്രോക് 3ക്ക് മസ്ക് നൽകിയിരിക്കുന്ന വിശേഷണം.

ചാറ്റ്ബോട്ടിന്റെ അത്യാധുനിക സവിശേഷതകൾ വിവിധ പരിശോധനകളിലൂടെയും ഗ്രാഫുകളിലൂടെയും മസ്കും സംഘവും വെർച്വലായി വിശദീകരിച്ചു. നിലവിലെ എഐ മോഡലുകളുടെ സവിശേഷതകളെ അധികരിക്കും ഗ്രോക് 3 എന്നാണ് മസ്കിന്റെയും അദ്ദേഹത്തിന്റെ എഐ സംഘാംഗങ്ങളുടെയും നിലപാട്. 

മസ്ക്കിന്റെ എക്സ്‍എഐ (xAI) എന്ന കമ്പനിയാണ് ഗ്രോക് 3യുടെ പിന്നിൽ. ആദ്യഘട്ടമായി മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിലെ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമായിട്ടുണ്ട്.

പല അക്കൗണ്ടുകളിലെ പോസ്റ്റുകൾക്കും വലതുവശത്തായി ഗ്രോക് എഐ ചിഹ്നം കൊടുത്തിട്ടുണ്ട്. ഈ ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ ആ പോസ്റ്റിനെക്കുറിച്ചു ഗ്രോക് എഐയുടെ വിശദീകരണം വായിക്കാം. എക്സിലെ പ്രീമിയം പ്ലസ് സബ്സ്ക്രൈബേർസിനാണ് ആദ്യഘട്ടത്തിൽ ഗ്രോക് 3ന്റെ അത്യന്താധുനിക ഫീച്ചറുകൾ പരീക്ഷിക്കാൻ അവസരം കിട്ടുക.
ജനറേറ്റീവ് എഐ രംഗത്തെ പ്രമുഖ പ്ലാറ്റ്ഫോമായ ചാറ്റ്ജിപിടിക്കു വെല്ലുവിളി എന്ന നിലയിലാണു ഗ്രോക് 3 വരുന്നത്. നിലവിലുള്ള എല്ലാ എഐ പ്ലാറ്റ്ഫോമുകളെയും പിന്തള്ളുന്ന പ്രകടനമായിരിക്കും ഗ്രോക് 3 നടത്തുകയെന്നും കമ്പനി അവകാശപ്പെടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !