നെയ്യാറ്റിൻകര: ജെസി ഡാനിയേൽ പ്രതിമ തകർക്കാൻ ശ്രമം. രാത്രിയുടെ മറവിൽ ആണ് പ്രതിമ തകർക്കാൻ ശ്രമിച്ചിരിക്കുന്നത്. നെയ്യാറ്റിൻകര നഗരസഭ സ്റ്റേഡിയത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ മൂന്ന് വർഷം മുമ്പ് സ്ഥാപിച്ച ഡാനിയൽ സ്മാരകത്തിൽ സ്ഥാപിച്ചിരുന്ന ഫിലിം ആണ് സാമൂഹ്യ വിരുദ്ധർ തകർത്തത്.
നെയ്യാറ്റിൻകര പോലീസ് എത്തി കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചു വരുന്നു.അക്രമികളെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് പറയുന്നു. ജെസി ഡാനിയേൽ മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ നിർമാതാവും സംവിധായകനുമായിരുന്നു.
മലയാള സിനിമയുടെ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഡാനിയലിൻ്റെ പേരിലെ കേരളത്തിലെ ആദ്യ സ്മരകമാണ് നെയ്യാറ്റിൻകരയിൽ സ്ഥാപിതമായതും . ഇത്തത്തിൽ അഭിമാനമായ ഡാനിയൽ സ്മാരകത്തിന് അനാധരവ് കാണിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ചെയർമാൻ പി.കെ രാജ് മോഹൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.