വീട്ടുപടിക്കൽ സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത്

പാലാ : സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ ഉടനീളം ആവശ്യഘട്ടത്തിൽ വീട്ടുപടിക്കൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജീത്ത്ജീ മീനാഭവൻ അറിയിച്ചു.

സാധാരണക്കാർക്ക് കാരുണ്യത്തിന്റെ കരുതൽ സ്പർശം പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആംബുലൻസ് സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച നടക്കും. വൈകുന്നേരം 6 ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പഞ്ചായത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്ലാഗ് ഓഫ് നിർവഹിക്കും.

പഞ്ചായത്ത് പ്രസിഡൻറ്രൺജീത്ത്ജീ മീനാഭവൻഅധ്യക്ഷനായിരിക്കും.

പവർ ഫിനാൻസ് കോർപ്പറേഷൻ്റെ സഹകരണത്തോടെയാണ് ആംബുലൻസ് വാങ്ങിയത്.

പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നൂതന ആശുപത്രി ഉപകരണങ്ങളും വീൽചെയറുകളും ആധുനിക ഇലക്ട്രിക് കിടക്കകളും വാങ്ങി നവീകരിക്കുകയും ചെയ്തു. 50 ലക്ഷം രൂപയുടെ സിഎസ്ആർ ഫണ്ടാണ്ഇതിനായി വിനിയോഗിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !