സഹപാഠികളുമായി സംസാരിക്കുമ്പോൾ അധ്യാപകനെ കളിയാക്കി: കാല് പിടിച്ച് മാപ്പ് പറയാൻ ആവശ്യപ്പെട്ട് ആറാം ക്ലാസുകാരിയ്ക്ക് ക്രൂര മർദ്ദനം

വെങ്ങാനൂർ: ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. വെങ്ങാനൂർ വി പി എസ് മലങ്കര ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.


വിദ്യാർഥി സഹപാഠികളുമായി സംസാരിക്കുമ്പോൾ അധ്യാപകനെ കളിയാക്കിയെന്ന് ആരോപിച്ച് സ്റ്റാഫ് റൂമിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നു.
സെബിൻ എന്ന അധ്യാപകനാണ് മർദിച്ചത്. മൂന്ന് തവണ സ്റ്റാഫ് റൂമിൽ കൊണ്ടുപോയി മർദിച്ചെന്ന് വിദ്യാർഥി പറഞ്ഞു. കാല് പിടിച്ച് മാപ്പ് പറയാൻ ആവശ്യപ്പെട്ടായിരുന്നു മർദനം.
മറ്റു അധ്യാപകർ ഇടപെട്ടപ്പോഴാണ് ഇയാൾ മർദനം നിർത്താൻ തയ്യാറായത്. അധ്യാപകനെ ചുമതലയിൽ നിന്ന് മാറ്റി നിർത്തിയെന്നാണ് സ്‌കൂൾ നൽകുന്ന വിശദീകരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !