കെഎസ്ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ ബസില്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വിധത്തില്‍ ദീപാലങ്കാരങ്ങള്‍; രേഖകള്‍ ഹാജരാക്കണം; ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ ബസില്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വിധത്തില്‍ ദീപാലങ്കാരങ്ങള്‍ അനുവദിച്ചത് എങ്ങനെയെന്ന് ഹൈക്കോടതി. ഇതിന് അടിസ്ഥാനമായ രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി.

ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മൂന്നാറില്‍ കെഎസ്ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് ആരംഭിച്ചതോടെ നാട്ടുകാരായ ടാക്‌സി ജീവനക്കാരുടെ ഉപജീവനമാര്‍ഗം തടസ്സപ്പെട്ടതായി ചൂണ്ടികാട്ടി മൂന്നാര്‍ കെഡിഎച്ച്പി ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷ കോടതി തള്ളി.
നിലവിലെ ഹര്‍ജിയില്‍ ഈ വിഷയം പരിഗണിക്കാനാവില്ലെന്നും കോടതിയെ സമീപിച്ച് ഹര്‍ജിക്കാര്‍ക്ക് പരിഹാരം കാണാമെന്നും കോടതി നിര്‍ദേശിച്ചു. ഡബിള്‍ ഡക്കര്‍ സര്‍വീസ് നടത്തുന്നതുകൊണ്ട് ടാക്‌സി തൊഴിലാളികള്‍ക്ക് തിരിച്ചടിയാകില്ലെന്നും മന്ത്രി പ്രതികരിച്ചിരുന്നു. 
ഗ്യാപ്പ് റോഡിലൂടെ ഇനി അപകടകരമാകുന്ന തരത്തില്‍ യാത്ര നടത്തേണ്ടതില്ല. കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡെക്കറയില്‍ കാഴ്ച കണ്ടു യാത്ര ചെയ്യാമെന്ന് മന്ത്രി പറഞ്ഞിരുന്നു. മൂന്നാര്‍ മുതല്‍ പൂപ്പാറ വരെ ദിവസം നാല് ട്രിപ്പാണ് ഡബിള്‍ ഡെക്കര്‍ ബസ് യാത്ര ചെയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !