ചങ്ങനാശ്ശേരി: കേരളത്തിന്റെ സ്ത്രീമുന്നേറ്റം അഭിമാനകരമെന്ന് സി.പി.എം. തോവ് പി.കെ. ശ്രീമതി. ട്രെയിന്‍ യാത്രയ്ക്കിടെ ഗാര്‍ഡായും പ്ലാറ്റ്‌ഫോമില്‍ സുരക്ഷാ ചുമതലയുള്ള പോലീസായും വനിതകളെ കണ്ട അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ശ്രീമതി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞദിവസം അന്തരിച്ച സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിന്റെ വീട്ടില്‍ പോയി തിരികെ കണ്ണൂരിലേക്ക് മടങ്ങുമ്പോഴുള്ള അനുഭവമാണ് മുന്‍ ആരോഗ്യമന്ത്രി പങ്കുവെച്ചത്. ഗാര്‍ഡും പോലീസ് ഉദ്യോഗസ്ഥയും ജോലി ചെയ്യുന്ന ചിത്രവും അവര്‍ പങ്കുവെച്ചു.
'രാജ്യറാണി എക്സ്പ്രസ് ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കണ്ണൂര്‍ എക്‌സ്പ്രസിന് പോകാനായി പ്ലാറ്റ് ഫോമില്‍ ഇരിക്കയായിരുന്നു. പെട്ടെന്നാണ് ഒരു ദൃശ്യം എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. .'രാജ്യറാണിയെ' നിയന്ത്രിക്കാന്‍ ഗാര്‍ഡ് റൂമില്‍ നിന്ന് ട്രെയിനിന് പച്ചക്കൊടി (ഇപ്പോള്‍ പച്ച ലൈറ്റ്) കാണിക്കാന്‍ നില്‍ക്കുന്നത് വൈറ്റ് യൂണിഫോമില്‍ വനിത. പ്ലാറ്റ് ഫോമില്‍ ആളുകളെ നിയന്ത്രിക്കാന്‍ പോലീസിന്റെ ഡ്യൂട്ടിയിലും ഒരു വനിത. കേരളത്തിന്റെ സ്ത്രീമുന്നേറ്റം അഭിമാനകരം.' -പി.കെ. ശ്രീമതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു
അതേസമയം പി.കെ. ശ്രീമതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. റെയില്‍വേ കേന്ദ്രത്തിന്റെ ഉടമസ്ഥതയിലാണെന്നാണ് ഭൂരിഭാഗം കമന്റുകളും. റെയില്‍വേയെ പി.എസ്.സി. ഏറ്റെടുത്തോ എന്നായിരുന്നു ഒരു കമന്റ്. 14 ജില്ലകളിലേയും സെക്രട്ടറി സ്ഥാനം സ്ത്രീകള്‍ക്ക് കൊടുത്ത ഏക പാര്‍ട്ടിയാണ് സി.പി.എം. എന്ന് മറ്റൊരാള്‍ പരിഹസിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പരാമര്‍ശിച്ചും നിരവധി പേര്‍ കമന്റുകളിട്ടു.
പി.കെ. ശ്രീമതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഇന്നലെ രാത്രി അവസാനമായി ഞങ്ങളുടെ പ്രിയ സഖാവ് സ. റസ്സലിനെ ഒന്ന് കാണാനും അമ്മ , ഭാര്യ, മകൾ എന്നിവരെ ആശ്വസിപ്പിക്കാനും വേണ്ടി അദ്ദേഹത്തിന്റെ വീട്ടിൽ പോയി. ആദരാഞ്ജലികൾ അർപ്പിച്ചു. മൂന്ന് മണിക്കൂറോളം അവരോടൊന്നിച്ച് നിന്നതിനുശേഷം കണ്ണൂരിലേക്ക് തന്നെ തിരിച്ച് പുറപ്പെട്ടു. രാജ്യറാണി എക്സ്പ്രസ് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കണ്ണൂർ എക്സ്പ്രസിന് പോകാനായി പ്ലാറ്റ് ഫോമിൽ ഇരിക്കയായിരുന്നു.
പെട്ടെന്നാണ് ഒരു ദൃശ്യം എൻറെ ശ്രദ്ധ പിടിച്ചു പറ്റിയത്. "രാജ്യറാണിയെ" നിയന്ത്രിക്കാൻ, ഗാർഡ് റൂമിൽ നിന്ന് ട്രെയിനിന് പച്ചക്കൊടി (ഇപ്പോൾ പച്ച ലൈറ്റ്)കാണിക്കാൻ നിൽക്കുന്നത് വൈറ്റ് യൂനിഫോമിൽ വനിത . പ്ലാറ്റ് ഫോമിൽ ആളുകളെ നിയന്ത്രിക്കാൻ പോലീസിന്റെ ഡ്യൂട്ടിയിലും ഒരു വനിത. കേരളത്തിന്റെ സ്ത്രീമുന്നേറ്റം അഭിമാനകരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.