വർക്കല പാപനാശത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് പുനസ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടു;

തിരുവനന്തപുരം: വർക്കല പാപനാശത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് പുനസ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കടലിലെ അതി ശക്തമായ തിരമാലകളെ തുടർന്ന് നിർമ്മാണത്തിൽ ഇരിക്കെ തന്നെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നു.2024 ൽ ആണ് പാപനാശം തീരത്ത് ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവർത്തനം ആരംഭിച്ചത്. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആയിരുന്നു ഉദ്ഘാടനം ചെയ്തത്. ആയിരക്കണക്കിന് സഞ്ചാരികളാണ് ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറാനായി പാപനാശത്ത് എത്തിക്കൊണ്ടിരുന്നത്.

പ്രവർത്തനമാരംഭിച്ച് മൂന്നു മാസങ്ങൾ പിന്നിട്ടപ്പോഴേക്കും ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടത്തിൽപ്പെട്ടു. ശക്തമായ തിരമാലകൾ ഉള്ള സമയത്ത് അമിതമായി സഞ്ചാരികളെ കയറ്റിയത് കാരണമാണ് അപകടം സംഭവിച്ചത്.ഇരുപതോളം സഞ്ചാരികളാണ് കടലിൽ വീണത്. ഉടൻതന്നെ ഇവരെ കരക്ക് എത്തിക്കാൻ ആയതോടെ വൻ ദുരന്തമാണ് ഒഴിവായത്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് പുനസ്ഥാപിക്കാൻ ടൂറിസം വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പാപനാശം ബലി മണ്ഡപത്തിന് സമീപത്ത് പരീക്ഷണാർത്ഥം ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിച്ചു. എന്നാൽ മണിക്കൂറുകൾക്കകം ശക്തമായ തിരമാലകൾ അടിച്ച് ബ്രിഡ്ജ് തകർന്നു.

പാപനാശം ബലി മണ്ഡപത്തിൽ നിന്നും 200 മീറ്റർ അകല മാത്രമേ മത്സ്യബന്ധനവും മറ്റു ടൂറിസം വിനോദ പദ്ധതികളും സ്ഥാപിക്കാൻ പാടുള്ളൂ എന്ന് ഉള്ള നിയമം നിലനിൽക്കെ ആണ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പരീക്ഷണം നടത്തിയത്. കടലിന്റെ സ്വഭാവം അറിയാവുന്ന മത്സ്യത്തൊഴിലാളികളും ലൈഫ് ഗാർഡുകളും പരിസരവാസികളും പറയുന്നത് പഠനം നടത്തി മാത്രമേ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉൾപ്പെടെയുള്ളവ സ്ഥാപിക്കാൻ പാടുള്ളൂ എന്നാണ്.
ദിനംപ്രതി ആയിരക്കണക്കിന് ഭക്തരാണ് ബലി മണ്ഡപത്തിൽ പിതൃക്കൾക്കായി ബലിതർപ്പണത്തിന് എത്തുന്നത് ആ സ്ഥലത്താണ് ബ്രിഡ്ജിന്റെ പരീക്ഷണം നടത്തി പരാജയപ്പെട്ടത്. അശാസ്ത്രീയമായ രീതിയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കുന്നത് മൂലം വീണ്ടുമൊരു ദുരന്തം ഉണ്ടാകുമോ എന്ന ഭയപ്പാടിലാണ് പ്രദേശവാസികൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !