മലപ്പുറം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം 'മണിനാദം 2025' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ജില്ലാ, സംസ്ഥാന തല നാടന്‍പാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ടോ തപാല്‍ വഴിയോ ഫെബ്രുവരി 10 ന് വൈകീട്ട് 5 നകം നൽകണം.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത് യൂത്ത് /യുവ /അവളിടം ക്ലബ്ബുകളുടെ ടീമുകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. പതിനെട്ടിനും നാൽപതിനും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 25000, 10000, 5000 എന്നിങ്ങനെ സമ്മാനത്തുകയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാൻ അവസരമുണ്ടാകും.
അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം മലപ്പുറം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്. ഫോൺ: 0483 2960700.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.