ഹൈദരാബാദ്: മുൻ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാൾ കൊല്ലപ്പെട്ടനിലയിൽ. കാലേശ്വരം പ്രൊജക്ടിന്റെ ഭാഗമായുള്ള മേഡിഗാദ തടയുണയുടെ നിർമാണത്തിൽ കെ.സി.ആർ അഴിമതി നടത്തിയെന്നായിരുന്നു ഇയാളുടെ ആരോപണം.
അതേസമയം, കൊലപാതകത്തിൽ രാഷ്ട്രീയവൈര്യമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.സി.ആറിനെതിരെ 2023 ഒക്ടോബറിൽ ഇയാൾ പരാതി നൽകിയിരുന്നു.തടയണ അഴിമതിയിൽ മുൻമുഖ്യമന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇയാളുടെ ആവശ്യം. കെ.സി.ആറിന് പുറമേ അനന്തരവനും മുൻ മന്ത്രിയുമായ ടി.ഹരിഷ് റാവുവിനെതിരെയും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.