തിരുവനന്തപുരം: തലസ്ഥാനത്ത് ബോംബ് ഭീഷണി. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലാണ് ഇ-മെയിൽ സന്ദേശമെത്തിയത്. ഹോട്ടൽ ഫോർട്ട് മാനറിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശമെത്തിയത്. മനുഷ്യ ബോംബ് 2.30-ന് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. മാധ്യമ സ്ഥാപനങ്ങളിലുൾപ്പെടെ രാവിലെയോടെയാണ് ഈ സന്ദേശമെത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ പൊലീസ് തെരച്ചിൽ നടത്തുകയാണ്.
കഴിഞ്ഞ ദിവസം പൂക്കോട് വെറ്റിനറി സർവകലാശാലയിലും ബോംബ് ഭീഷണി വന്നിരുന്നു. വൈസ് ചാൻസലർക്കും രജിസ്‌ട്രാർക്കും ഇ-മെയിൽ സന്ദേശം വഴിയാണ് ബോംബ് ഭീഷണി എത്തിയത്.
പാർലമെൻ്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ പ്രതികാരം ചെയ്യുമെന്നായിരുന്നു ഭീഷണി. സർവകലാശാലയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. നിവേദ്യ എന്നു പേരുള്ള ഐഡിയിൽ നിന്നായിരുന്നു സന്ദേശം എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.