എടപ്പാൾ: എടപ്പാളിലെ ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. 45 വയസ്സുള്ള കൊടലിൽ സൈനുൽ ആബിദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടാമ്പി മുതുതല സ്വദേശിയാണ് മരിച്ച സൈനുൽ ആബിദ്. ഞായറാഴ്ച രാത്രി 9 മണിയോടെ പട്ടാമ്പി റോഡിലെ കെ.കെ. ലോഡ്ജിൽ വെച്ചാണ് ജഡം കണ്ടെത്തിയത്.
ജനുവരി 25-ന് ലോഡ്ജ് മുറിയെടുത്ത ആബിദ്, പുറത്തിറങ്ങാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇടപെട്ട് മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്. മരണകാരണം ഇതുവരെ വ്യക്തമല്ല.എന്നാല്‍ ആബിദ് ജില്ലയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പീഡനപരാതി നൽകിയ പൊന്നാനി സ്വദേശിയായ യുവതിയുടെ ഭർത്താവാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. മൃതദേഹം എടപ്പാൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് ചങ്ങരംകുളം പൊലീസ് ഇൻക്വസ്റ്റ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. പോലീസ് അന്വേഷണം തുടർന്നുവരികയാണ്. കൂടാതെ മരണത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്നതോടെ കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുമെന്നു അധികൃതർ അറിയിച്ചു.എടപ്പാളിലെ ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
0
തിങ്കളാഴ്ച, ഫെബ്രുവരി 17, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.