കൊച്ചി: എറണാകുളം അമ്പലമേട് പോലീസ് സ്റ്റേഷനില്‍ പ്രതികളുടെ അതിക്രമം. ഫ്ളാറ്റില്‍ മോഷണം നടത്തിയതിന് പിടിയിലായ പ്രതികളാണ് സ്റ്റേഷനില്‍ അതിക്രമം കാണിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയതിനെതിരേ ഇവരുടെ ബന്ധുക്കളും സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. അമ്പലമേട്ടില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഫ്ളാറ്റില്‍നിന്ന് നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ചെന്ന കേസിലാണ് സഹോദരന്മാരായ അഖില്‍ ഗണേഷ്, അജിത്ത് ഗണേഷ് എന്നിവരും ആദിത്യന് എന്നയാളും ബുധനാഴ്ച രാത്രി പിടിയിലായത്.
ഫ്ളാറ്റില്‍നിന്ന് ശബ്ദംകേട്ട് അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഈ സമയത്ത് ഇവര്‍ പോലീസുകാരെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെത്തിച്ച ശേഷവും ഇവര്‍ അതിക്രമം തുടര്‍ന്നുവെന്നാണ് വിവരം.
പ്രതികള്‍ പോലീസ് സ്റ്റേഷനുള്ളില്‍ മുപ്പതിനായിരത്തോളം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് എ.സി.പി. പി.വി. ബേബി പറഞ്ഞു.
പ്രതികള്‍ക്ക് അകമ്പടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വ്യാഴാഴ്ച രാവിലെ പ്രതികളുടെ ബന്ധുക്കളെത്തി നടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെതിരേ നടപടി സ്വീകരിക്കും. സഹോദരന്മാരായ അഖിലും അജിത്തുമാണ് കേസിലെ പ്രധാന പ്രതികള്‍. ഇവർക്കെതിരേ 17-ഉം 14-ഉം കേസുകളുണ്ടെന്നും എ.സി.പി. കൂട്ടിച്ചേര്‍ത്തു.അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച പ്രതികള്‍ പോലീസുകാരെ അസഭ്യം പറയുകയും വാതില്‍ തല്ലിപ്പൊളിക്കുകയും സി.സി.ടി.വി. ഫൂട്ടേജ് കാണുന്ന കമ്പ്യൂട്ടറിന്റെ മോണിറ്റര്‍ തല്ലിപ്പൊളിക്കുകയും ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇവരെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികളുടെ ബന്ധുക്കള്‍ സ്റ്റേഷനിലെത്തിയത്. യുവാക്കള്‍ നിരപരാധികളാണെന്നും അന്യായമായാണ് പിടികൂടിയതെന്നും പറഞ്ഞ് ഇവര്‍ പ്രതിഷേധിച്ചു. ഇതോടെ പ്രതികള്‍ വീണ്ടും പോലീസുകാര്‍ക്കുനേരെ തിരിഞ്ഞു. തങ്ങള്‍ മോഷണം നടത്തിയിട്ടില്ലെന്നും അങ്ങനെ സംഭവിച്ചുവെങ്കില്‍ പരാതിക്കാര്‍ വരട്ടേയെന്നും പ്രതികളില്‍ ഒരാള്‍ പോലീസ് വാഹനത്തിലിരിക്കവേ മാധ്യമങ്ങളോടു പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.