കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അക്കമിട്ട് ചൂണ്ടിക്കാണിച്ചു;ശശി തരൂർ എംപിയുടെ ലേഖനത്തെ പുകഴ്ത്തി പിണറായി വിജയൻ.;

കോഴിക്കോട്: പേരെടുത്തു പറയാതെ, ശശി തരൂർ എംപിയുടെ ലേഖനത്തെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെയാണ് അദ്ദേഹം അക്കമിട്ട് ചൂണ്ടിക്കാണിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടരഞ്ഞിയിൽ മലയോര ഹൈവെ ആദ്യ റീച്ചിന്റെ ഉദ്ഘാടനം നിർവഹിക്കവെയായിരുന്നു മുഖ്യമന്ത്രിയുെട പരമർശം.

‘ചില മേഖലകളിൽ വലിയ തോതിൽ വികസനമുണ്ടായി. അത് രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്നതാണെന്ന്, വസ്തുതകൾ ഉദ്ധരിച്ചുകൊണ്ട്, സമൂഹത്തിന് മുന്നിൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കുന്ന ജനപ്രതിനിധി വ്യക്തമാക്കി. അദ്ദേഹം ഒരു സാധാരണ പ്രസംഗം നടത്തുകയല്ല ചെയ്തത്. ഐടി രംഗത്ത് സ്റ്റാർട്ടപ്പുകളുടെ വികസനത്തിന്റെ കണക്കെടുത്താൽ ലോകത്തിലുണ്ടായതിന്റെ എത്രയോ മടങ്ങ് വികാസം കേരളം നേടി. അതാണ് അക്കമിട്ട് ചൂണ്ടിക്കാണിച്ച കാര്യമെന്നും തരൂരിന്റെ ലേഖനത്തെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് ഉത്തരവാദിത്തപ്പെട്ടവർ പരസ്യമായി പറയുന്നെന്നും മുഖ്യമന്ത്രി വിമർശിച്ചു. നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന പദവിക്ക് അർഹതയില്ലെന്ന് ഇവർ പറയുന്നു. നിരവധി പരിശോധനകൾക്ക് ശേഷമാണ് കേരളത്തിന് ആ സ്ഥാനം ലഭിച്ചത്. അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്. എന്തിനാണ് കേരളത്തെ ഇകഴ്ത്തുന്ന നിലപാട് സ്വീകരിക്കുന്നത്. എൽഡിഎഫിനോടുള്ള വിരോധം നാടിനോടുള്ള വിരോധമായി മാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശശി തരൂരിന്റെ ലേഖനത്തിനെതിരെ സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതിെന മുൻനിർത്തിയായിരുന്നു മുഖ്യമന്ത്രിയുെട വിമർശനം.


നിക്ഷേപ സൗഹൃദ സംസ്ഥാനത്തിൽ കേരളം ഒന്നാമതെത്തി. ശുപാർശ കൊണ്ട് കിട്ടിയതല്ല അത്. പത്തു നിയമങ്ങൾ ഭേദഗതി ചെയ്തു. നിരവധി ചട്ടങ്ങൾ ഭേദഗതി ചെയ്തു. നിക്ഷേപമേഖലയിലെ മാറ്റം കേരളത്തെ വലിയ രീതിയിൽ മുന്നോട്ടു നയിക്കുന്നു. അതിന്റെ ഭാഗമായാണ് അംഗീകാരം ലഭിച്ചത്. അതിൽ സന്തോഷിക്കുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ‘‘തീരദേശ, മലയോര ൈഹവേ നിർമാണത്തിന് 10,000 കോടി രൂപ വേണം. അതു ചെലവിടുന്നത് കിഫ്ബിയിൽ നിന്ന് സംസ്ഥാന സർക്കാരാണ്. മലയോര പാത, ദേശീയ പാത, തീരദേശ പാത എന്നിവയോടൊപ്പം തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന ജലപാതയും നിർമാണം നടക്കുന്നുണ്ട്. പഴയകാലത്ത് ചരക്ക് ഗതാഗതം വൻതോതിൽ ജലപാതയിലൂടെ നടന്നിരുന്നു. അതിനാൽ യാത്ര മാത്രമല്ല, ചരക്ക് ഗതാഗതവും ജലപാതയിലൂടെ നടക്കും. വടകര മുതൽ പുതിയ കനാലുകൾ വരേണ്ടതുണ്ട്. അതിന് അൽപ്പം സമയം പിടിക്കും. ദേശീയ പാത, തീരദേശ പാത, മലയോര പാത എന്നിവയുടെ ഇടയിൽ 600 കിലോമീറ്റർ ദൈർഘ്യമുള്ള ജലപാതയും വരുന്നു. എത്ര സുന്ദരമായ കാഴ്ചയായിരിക്കും അത്. വലിയ തോതിലുള്ള മാറ്റമാണ് റോഡുകൾക്കുണ്ടായത്. ഒരു കാലത്ത് ശാപമായി കണക്കാക്കിയിരുന്ന യാത്രാ ദുരിതം പരിഹാരിക്കാനാകും.
‘‘മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽപ്പെട്ടവർക്ക് കേന്ദ്രത്തിൽനിന്ന് അർഹതപ്പെട്ടത് കിട്ടിയോ?. എന്താണ് നമുക്കുള്ള വീഴ്ച. നമ്മൾ ഈ രാജ്യത്തിന് ചേരാത്തവരാണോ. വിവിധ മേഖലകളിൽ ഒന്നാം സ്ഥാനം നേടി. അങ്ങനെയുള്ള സംസ്ഥാനത്ത് ദുരന്തമുണ്ടായപ്പോൾ കേന്ദ്രം തിരിഞ്ഞു നിന്നു. സഹായമല്ലേ നൽകേണ്ടത്, വായ്പ അല്ലല്ലോ ?. വായ്പ എങ്ങനെ ഉപയോഗിക്കുമെന്ന് സംസ്ഥാന സർക്കാർ ആലോചിക്കും. വായ്പ വേറെ ഭാഗം തന്നെയാണ്. സഹായം ലഭിക്കുന്നതിനുള്ള സമ്മർദം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !