എടപ്പാൾ: "യുദ്ധം ലഹരിയോടാണ്" എന്ന സന്ദേശവുമായി മുസ്ലിം ലീഗ് ലഹരി വിരുദ്ധ ക്യാമ്പയിന് ഔദ്യോഗിക തുടക്കം. അങ്ങാടി മേഖല മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
പരിപാടിയുടെ ആദ്യ ഘട്ടത്തിൽ എം.എസ്.എഫ് ബാലകേരളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ "വൺ മില്യൺ ഷൂട്ടൗട്ട്" പരിപാടിക്ക് തുടക്കമായി. പൊന്നാനി എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.പി. പ്രമോദ് ഉദ്്ഘാടനം നിർവഹിച്ചു. വി.കെ.എ. മജീദ് അധ്യക്ഷനായി. മുൻ സന്തോഷ് ട്രോഫി താരം കെ.പി. ബാബു മുഖ്യാഥിതിയായിരുന്നു.
റഫീക് പിലാക്കൽ, ഹാരീസ് ടി, കെ.വി. ബാവ, അഷറഫ് ടി, അബ്ദുട്ടി ടി.വി, ഫർഹാൻ കെ, സിദാൻ, ഷാമിൽ എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു. ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു.
ഈ വർഷമൊന്നാകെ സെമിനാറുകൾ, ബോധവൽക്കരണ ക്യാമ്പെയിനുകൾ, കലാ-കായിക മത്സരങ്ങൾ, മൈക്രോ സ്കോഡുകൾ, ബോധവൽക്കരണ ക്ലാസുകൾ, രക്ഷിതാക്കളുടെ പ്രത്യേക യോഗങ്ങൾ എന്നിവയുടെ ഏകോപിതമായ പ്രവർത്തനങ്ങളാണ് Muslims League ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.