കോഴിക്കോട്: ഇത്തവണയും കേരളത്തിന്റെ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) സ്വപ്നം മരീചികയായി. ബജറ്റിൽ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. 2014ൽ അരുൺ ജയ്റ്റ്ലി ധനമന്ത്രിയായിരുന്നപ്പോഴാണ്, ബജറ്റിൽ പ്രഖ്യാപിച്ചില്ലെങ്കിലും കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് അറിയിച്ചത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിയിൽ വിവിധ ഘട്ടങ്ങളിലായി രാജ്യത്ത് 22 എയിംസുകൾ അനുവദിച്ചെങ്കിലും കേരളത്തിനു മാത്രം ലഭിച്ചില്ല.
ഓരോ തവണയും കേന്ദ്രബജറ്റിൽ പ്രഖ്യാപനം പ്രതീക്ഷിക്കുമെങ്കിലും നിരാശയായിരുന്നു. ഇത്തവണയും അതു സംഭവിച്ചു.രാഷ്ട്രീയവ്യത്യാസമില്ലാതെ കേരളം ആവശ്യപ്പെടുന്നതാണ് എയിംസ്. കോഴിക്കോട് കിനാലൂരിൽ 200 ഏക്കർ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിൽ സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ (കെഎസ്ഐഡിസി) 150 ഏക്കർ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി.
ഭാവി വികസനം കൂടി കണക്കിലെടുത്ത് 250 ഏക്കർ ഭൂമിയാണ് സംസ്ഥാനം ഇവിടെ സജ്ജമാക്കുന്നത്. 100 ഏക്കർ സ്വകാര്യ ഭൂമി കൂടി ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
കേരളത്തിൽ ആരോഗ്യമേഖലയിൽ പിന്നാക്കം നിൽക്കുന്ന മേഖലയാണ് മലബാർ.
നിപ പോലുള്ള രോഗങ്ങൾ ഓരോ വർഷവും വരുന്നതും വലിയ വെല്ലുവിളിയാണ്. കോഴിക്കോട് മെഡിക്കൽ കോളജാണ് മലബാറിലെ മിക്ക ജില്ലകളിൽ നിന്നുള്ളവരുടേയും ഏക ആശ്രയം. ഇത്തവണയെങ്കിലും എയിംസ് വരുമെന്ന പ്രതീക്ഷ ബജറ്റ് അവതരണം കഴിഞ്ഞതോടെ അവസാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.