അങ്ങാടിപ്പുറം: ജീവിതത്തിന്റെ ആത്മീയത സത്ചിന്തകളിലും സത് പ്രവൃത്തികളിലും അടങ്ങിയിരിക്കുന്നു. നമ്മുടെ ചിന്തകൾ ജീവിതത്തെ സ്വാധീനിക്കുന്നു – നല്ലതിനെ സങ്കല്പിച്ചാൽ ജീവിതം സഫലമാവും. അനാവശ്യമായ ഉത്കണ്ഠകൾ ജീവിതത്തിൽ ആവശ്യമില്ലെന്ന് പി.ആർ. നാഥൻ അഭിപ്രായപ്പെട്ടു.
അങ്ങാടിപ്പുറം തളി മഹാദേവക്ഷേത്രത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടന്നുവരുന്ന അതിരുദ്ര യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ "ആത്മീയത നിത്യജീവിതത്തിൽ" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇന്നത്തെ അണുകുടുംബങ്ങളിൽ അനുഭവിക്കുന്ന ആശങ്കകൾ മുമ്പ് കൂട്ടുകുടുംബങ്ങളിൽ ഉണ്ടായിരുന്നില്ല.
മക്കളുടെ ഭാവിയെ കുറിച്ച് പരിഭ്രാന്തി കുറവായിരുന്നു .ഈശ്വരൻ ഒന്നേ ഉള്ളൂവെങ്കിലും ദേവതാ സങ്കല്പങ്ങൾ ഓരോരുത്തരുടേയുംഭാവനക്കനുസരിച്ചാണ് . സ്വന്തം കർമ്മവാസന അനുസരിച്ച് ഇഷ്ടദേവതയെ ഉപാസിക്കാം.സത്ചിന്തകളും സത് പ്രവൃത്തികളും വഴി ജീവിതത്തെ സാർത്ഥകമാക്കാൻ നമുക്ക് കഴിയുമെന്നും" പി.ആർ. നാഥൻ അഭിപ്രായപ്പെട്ടു.സമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ കെ. നാരായണൻ കുട്ടി, പി.ആർ. നാഥനെ ഉപഹാരം നൽകി ആദരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.