ന്യൂഡൽഹി: ഡല്‍ഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ അപകടത്തെ തുടര്‍ന്ന് ആള്‍ക്കൂട്ട നിയന്ത്രണ ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ റെയില്‍വേ മന്ത്രാലയം. 18 പേരുടെ ജീവനെടുത്ത അപകടമുണ്ടായി 48 മണിക്കൂറിനു ശേഷമാണ് റെയില്‍വേ മന്ത്രാലയത്തിൻ്റെ നടപടി.ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി പ്രാദേശിക റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിങ് ഉള്‍പ്പടെയുള്ള പദ്ധതിയകൾ റെയിൽവേ മന്ത്രാലയം നടപ്പാക്കുമെന്നറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനായി തിരക്കുള്ള സീസണുകളില്‍ സ്റ്റേഷനുകളിലെ നടപ്പാതയില്‍ പ്രത്യേക നിറങ്ങള്‍ അടയാളപ്പെടുത്തും. 'ഹോല്‍ഡിങ് ഏരിയ' എന്നറിയപ്പെടുന്ന ഈ ഭാഗങ്ങള്‍ 60 റെയില്‍വേ സ്റ്റേഷനുകളിലാണ് സജ്ജീകരിക്കുക. കുംഭമേളയുടെ ഭാഗമായി തിരക്കുണ്ടാകാനിടയുള്ള ഈ സ്റ്റേഷനുകള്‍ ഹൈ ട്രാഫിക് സ്റ്റേഷനുകളായി അടയാളപ്പെടുത്തും.
ഇതില്‍ പ്രയാഗ്രാജിലേക്ക് നേരിട്ട് ട്രെയിനുകളുള്ള 35 സ്റ്റേഷനുകളെ വാര് റൂമിൽനിന്ന് വീക്ഷിക്കും. ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ മാത്രം നടപ്പാതയിലും പടികളിലുമായി 200 സി.സി.ടി.വികള്‍ സ്ഥാപിക്കും. തിരക്ക് നിയന്ത്രിക്കാനും അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുമായി നിര്‍മിത ബുദ്ധി വിനിയോഗിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. റെയിൽവേ സ്റ്റേഷനിലെ തിരക്കേറിയ ഭാഗങ്ങളിലെ ആള്‍ക്കൂട്ടത്തിന്റെ ചലനങ്ങള്‍ അറിയാനായി നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും.
തിക്കിലും തിരക്കിലുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാനായി യാത്രക്കാരില്‍ നിന്നും ചുമട്ടു തൊഴിലാളികളില്‍ നിന്നും സ്റ്റേഷനുകളിലെ കച്ചവടക്കാരില്‍നിന്നും അഭിപ്രായം ആരായും. ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ട്രെയിൻ അറിയിപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെ തുടര്‍ന്ന് 18 പേര് മരിക്കാനിടയായ സംഭവമുണ്ടാകുന്നത്. 11 സ്ത്രീകളും അഞ്ചു കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. പ്രയാഗ്രാജിലേക്ക് പോകാനുള്ള രണ്ട് തീവണ്ടികളുടെ പ്ലാറ്റ്ഫോം അനൗണ്‍സ്മെന്റ് ആശയക്കുഴപ്പമാണ് വന്ദുരന്തത്തിനിടയാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.