ന്യൂഡൽഹി: 27 വർഷത്തിനു ശേഷം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചതിനു പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കു മുന്നറിയിപ്പുമായി ബിജെപി. അടുത്ത വർഷം നടക്കാനിരിക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തൃണമൂൽ കോൺഗ്രസിനെ ബംഗാളിൽനിന്നു തൂത്തെറിയുമെന്നാണ് ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ മുന്നറിയിപ്പ്.
സുവേന്ദു അധികാരിയ്ക്കു പിന്നാലെ ബിജെപി നേതാവ് സുകാന്ത മജുംദാറും ഇക്കാര്യം ഉന്നയിച്ചു. ഡൽഹിയിലെ പോലെ ബംഗാളിലെ ജനങ്ങളും ബിജെപിക്ക് വോട്ട് ചെയ്യുമെന്നാണു സുകാന്ത മജുംദാര്‍ പറഞ്ഞത്. ബിജെപിയുടെ വിജയത്തില്‍ ഡല്‍ഹിയിലെ ബംഗാളി സമൂഹത്തോട് ഇരുനേതാക്കളും നന്ദി അറിയിക്കുകയും ചെയ്തു.ഡൽഹി തിരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ ഇക്കുറി ആംആദ്മി പാര്‍ട്ടിക്കായിരുന്നു. എന്നാൽ ഇതു കാര്യമായ ചലനം സൃഷ്ടിച്ചില്ലെന്നാണു വിലയിരുത്തൽ.
ഡൽഹിയിലെ ബംഗാളി ഭൂരിപക്ഷ മേഖലകളിൽ ബിജെപി മികച്ച വിജയം നേടിയെന്നും സുവേന്ദു അധികാരി പറഞ്ഞു.ഡൽഹിയെ ഇത്രയും കാലം ഭരിച്ചവർ തലസ്ഥാനത്തെ നശിപ്പിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ ഡൽഹിയുടെ മഹത്വം തിരികെ കൊണ്ടുവരാൻ സാധിക്കുകയുള്ളുവെന്നും ബംഗാൾ പ്രതിപക്ഷ നേതാവു കൂടിയായ സുവേന്ദു അധികാരി വ്യക്തമാക്കി.2020ലാണു തൃണമൂൽ വിട്ട സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയെ സുവേന്ദു പരാജയപ്പെടുത്തിയിരുന്നു. നന്ദിഗ്രാമിൽ നിന്നായിരുന്നു സുവേന്ദുവിന്റെ വിജയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.