അങ്ങാടിപ്പുറം: ചരിത്ര പ്രധാനമായ അങ്ങാടിപ്പുറം തളി ക്ഷേത്രത്തിലെ അതിരുദ്രയജ്ഞം സമംഗളം പര്യവസാനിച്ചു. രാവിലെ 5 മണി മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും തുടർന്ന് രുദ്രജപവും വിശിഷ്ടമായ വസോർദ്ധാരയും ജപിച്ച 121 കലശങ്ങളുടെ അഭിഷേകവും നടന്നു.
![]() |
യജ്ഞക്രിയകൾക്ക് സമാപനംകുറിച്ചുകൊണ്ട് നടന്ന വസോർധാര ചടങ്ങ് |

ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ. വി. ബാബു, വി.എച്. പി. സംസ്ഥാന ജനറൽ സെക്രട്ടറി വി. ആർ. രാജശേഖരൻ, സമിതി മുൻ അദ്ധ്യക്ഷൻ എം മോഹനൻ, രാഷ്ട്രീയ സ്വയംസേവക സംഘം മലപ്പുറം വിഭാഗ് സേവാ പ്രമുഖ് കെ. എൻ. രാമൻകുട്ടി മുതലായവർ സംസാരിച്ചു. സമിതി മുൻസംഘടനാ കാര്യദർശി വി.കെ. വിശ്വനാഥൻ ഭാവാത്മകമായി യജ്ഞസന്ദേശം നൽകി.
സ്വാമിനി വിഷ്ണുപ്രിയാനന്ദ സരസ്വതി, സമിതി മുൻ സംഘടന കാര്യദർശി ടി.യു മോഹനൻ, സമിതി സംസ്ഥാന ഖജാൻജി വി. എസ്. രാമസ്വാമി, സമിതി സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ നാരായണൻ കുട്ടി, സമിതി സംസ്ഥാന സമ്പർക്ക പ്രമുഖ് നാരായണൻ ഭട്ടതിരിപ്പാട് മുതലായവർ സന്നിഹിതരായിരുന്നു. സമിതി ജില്ല സെക്രട്ടറി ടി. പി. സുധീഷ് കൃതജ്ഞത രേഖപ്പെടുത്തി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.